കോ​വി​ഡ് കൂ​ടു​ന്നു; വെ​ള്ളി​യാ​ഴ്ച മു​ത​ൽ‌ രാ​ജ​സ്ഥാ​നി​ൽ രാ​ത്രി ക​ർ​ഫ്യൂ
Wednesday, April 14, 2021 10:34 PM IST
ജ​യ്പു​ർ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ത്രി ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ച് രാ​ജ​സ്ഥാ​ൻ. എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ലും വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ രാ​വി​ലെ ആ​റ് വ​രെ​യാ​ണ് ക​ർ​ഫ്യൂ. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഈ ​മാ​സം അ​വ​സാ​നം വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ശേ​ഷം എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും അ​ട​യ്ക്ക​ണം.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ൾ​ക്കും പ്ര​വ​ർ​ത്ത​നാ​നു​മ​തി​യി​ല്ല. പൊ​തു​ച്ച​ട​ങ്ങു​ക​ളും സം​ഘ​ടി​പ്പി​ക്കാ​ൻ പാ​ടി​ല്ല. വി​വാ​ഹ​ച്ച​ട​ങ്ങു​ക​ൾ​ക്ക് പ​ര​മാ​വ​ധി 50 പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാം.

ചൊ​വ്വാ​ഴ്ച ആ​റാ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്കാ​ണ് രാ​ജ​സ്ഥാ​നി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ത​ല​സ്ഥാ​ന​മാ​യ ജ​യ്പു​രി​ൽ മാ​ത്രം 1325 പേ​ർ​ക്ക് പു​തു​താ​യി രോ​ഗം ബാ​ധി​ച്ചു. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് എ​ട്ട് ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​ണ്. രാ​ജ​സ്ഥാ​നി​ൽ ഇ​തു​വ​രെ മൂ​വാ​യി​ര​ത്തോ​ളം ആ​ളു​ക​ൾ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.