വാ​ക്‌​സി​ന്‍ ക്ഷാ​മ​മി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച് കേ​ന്ദ്രം
Wednesday, April 14, 2021 7:30 PM IST
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് വാ​ക്‌​സി​ന്‍ ക്ഷാ​മ​മി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച് കേ​ന്ദ്ര സ​ര്‍​ക്കാ​ർ. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും കേ​ന്ദ്രം ആ​വ​ശ്യ​ത്തി​ന് വാ​ക്‌​സി​ന്‍ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ര്‍​ഷ​വ​ര്‍​ധ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കൃ​ത്യ സ​മ​യ​ത്ത് വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്‌​സി​ന്‍ എ​ത്തി​ക്കേ​ണ്ട​ത് സം​സ്ഥാ​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​വി​ഡ് കേ​സു​ക​ള്‍ കു​റ​ഞ്ഞു​വ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഉ​ത്പാ​ദ​നം വെ​ട്ടി​ക്കു​റ​ച്ച​തു​കൊ​ണാ​ണ് റെം​ഡെ​സി​വി​റി​ന്‍റെ ദൗ​ര്‍​ല​ഭ്യ​മു​ണ്ടാ​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള​റും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും ഉ​ത്പാ​ദ​ക​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ക്കു​ക​യും റെം​ഡെ​സി​വി​റി​ന്‍റെ ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. റെം​ഡെ​സി​വി​ര്‍ ക​രി​ഞ്ച​ന്ത​യി​ല്‍ വി​ല്‍​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ക​ര്‍​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.