സി​ബി​എ​സ്ഇ പ​രീ​ക്ഷ: പ്ര​ധാ​ന​മ​ന്ത്രി ഇ​ട​പെ​ടു​ന്നു; ഇ​ന്ന് തീ​രു​മാ​നം
Wednesday, April 14, 2021 11:42 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രാ​ജ്യ​ത്ത് രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ സി​ബി​എ​സ്ഇ 10, 12 ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ മാ​റ്റു​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ഇ​ട​പെ​ടു​ന്നു. ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യാ​ൻ അ​ദ്ദേ​ഹം യോ​ഗം വി​ളി​ച്ചു. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ച യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. വി​ഷ​യ​ത്തി​ൽ ഇ​ന്ന് ത​ന്നെ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

മേ​യ് മൂ​ന്നി​നാ​ണ് പ​രീ​ക്ഷ​ക​ൾ തു​ട​ങ്ങേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ കോ​വി​ഡ് വ്യാ​പ​നം രാ​ജ്യ​ത്ത് രൂ​ക്ഷ​മാ​യ നി​ല​യി​ൽ പ​രീ​ക്ഷ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് പ​ല കോ​ണു​ക​ളി​ൽ നി​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ കൂ​ടി​യാ​ലോ​ച​ന ന​ട​ത്തു​ന്ന​ത്. ജൂ​ണ്‍, ജൂ​ലൈ മാ​സ​ത്തി​ലേ​ക്ക് പ​രീ​ക്ഷ മാ​റ്റാ​നാ​ണ് നി​ല​വി​ൽ ആ​ലോ​ച​ന. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

അ​തേ​സ​മ​യം ക​ഴി​ഞ്ഞ അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ലേ​പ്പോ​ലെ മു​ൻ പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്ക് നി​ർ​ണ​യി​ച്ച് ഇ​ത്ത​വ​ണ പൊ​തു​പ​രീ​ക്ഷ ന​ട​ത്തി​യ​താ​യി ക​ണ​ക്കാ​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി ക​ഴി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.