സൗ​ദി​യി​ൽ ഒ​രു കോ​ടി സ്മാ​ർ​ട്ട് ഇ​ല​ക്ട്രി​ക് മീ​റ്റ​റു​ക​ൾ സ്ഥാ​പി​ച്ചു
Wednesday, April 14, 2021 8:59 AM IST
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ൽ ഒ​രു കോ​ടി​യി​ല​ധി​കം സ്മാ​ർ​ട്ട് ഇ​ല​ക്ട്രി​ക് മീ​റ്റ​റു​ക​ൾ സ്ഥാ​പി​ച്ചു. ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​ഴ​യ മീ​റ്റ​റു​ക​ൾ മാ​റ്റി ഇ​ത്ര​യും സ്മാ​ർ​ട്ട് മീ​റ്റ​റു​ക​ൾ സൗ​ദി ഇ​ല​ക്ട്രി​സി​റ്റി ക​മ്പ​നി സ്ഥാ​പി​ച്ചി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​യി പ​തി​മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ലാ​ണ് ഇ​ത്ര​യും സ്മാ​ർ​ട്ട് മീ​റ്റ​റു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്കി. മാ​റ്റി​സ്ഥാ​പി​ച്ച​വ​യി​ൽ 40 ല​ക്ഷ​ത്തോ​ളം സ്മാ​ർ​ട്ട് മീ​റ്റ​റു​ക​ൾ സൗ​ദി​യി​ൽ നി​ർ​മി​ച്ച​താ​ണ്.

നേ​ര​ത്തെ മെ​ക്കാ​നി​ക്ക​ൽ ഇ​ല​ക്ട്രി​ക്ക​ൽ മീ​റ്റ​റു​ക​ളാ​യി​രു​ന്നു. പു​തി​യ മീ​റ്റ​റി​ന് ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന് ഒ​രു ചാ​ർ​ജും ഈ​ടാ​ക്കി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.