ഡാ​ർ​ക് നെ​റ്റി​ൽ ഓ​ർ​ഡ​ർ ചെ​യ്ത് എ​ൽ​എ​സ്ഡി ക​ച്ച​വ​ടം; പി​ടി​യി​ൽ
Wednesday, April 14, 2021 7:13 AM IST
‌‌‌മും​ബൈ: നാ​ർ​ക്കോ​ട്ടി​ക്സ് ക​ൺ​ട്രോ​ൾ ബ്യൂ​റോ(​എ​ൻ​സി​ബി) മും​ബൈ​യി​ലെ വി​ലേ പാ​ർ​ലെ​യി​ൽ​നി​ന്ന് എ​ൽ​എ​സ്ഡി പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വി​ടു​ത്തെ പോ​സ്റ്റ് ഓ​ഫീ​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

യൂ​റോ​പ്പി​ൽ നി​ന്നു ഡാ​ർ​ക് നെ​റ്റ് വ​ഴി ബി​റ്റ് കോ​യി​ൻ ഉ​പ​യോ​ഗി​ച്ച് ഓ​ർ​ഡ​ർ ചെ​യ്താ​ണു ല​ഹ​രി​മ​രു​ന്നു എ​ത്തി​ച്ചി​രു​ന്ന​തെ​ന്നാ​ണു വി​വ​രം. പി​ടി​കൂ​ടി​യ എ​ൽ​എ​സ്ഡി സ്റ്റാം​പു​ക​ൾ​ക്ക് ചി​ല്ല​റ വി​പ​ണി​യി​ൽ ഏ​ക​ദേ​ശം 2.5 ല​ക്ഷം രൂ​പ വി​ല​വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.