കോ​ൽ​ക്ക​ത്ത​യു​ടെ ബോ​ൾ​ട്ടി​ള​ക്കി; മും​ബൈ​യ്ക്കു 10 റ​ൺ​സ് ജ​യം
Tuesday, April 13, 2021 11:33 PM IST
ചെ​ന്നൈ: കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ 10 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി മും​ബൈ ഇ​ന്ത്യ​ൻ​സ്. മും​ബൈ ഉ​യ​ർ​ത്തി​യ 152 റ​ൺ​സ് പി​ന്തു​ട​ർ​ന്ന കോ​ൽ​ക്ക​ത്ത​യ്ക്ക് 142 റ​ൺ​സ് എ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ നി​തീ​ഷ് റാ​ണ​യും (57) ഓ​പ്പ​ണ​ർ ശു​ഭ്മാ​ൻ ഗി​ല്ലും മാ​ത്ര​മാ​ണ് കോ​ൽ​ക്ക​ത്ത നി​ര​യി​ൽ പൊ​രു​തു​വാ​നു​ണ്ടാ​യി​രു​ന്ന​ത്.

ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 72 റ​ൺ​സ് സ്കോ​ർ ചെ​യ്തു. എ​ന്നാ​ൽ പി​ന്നീ​ടു​വ​ന്ന​വ​ർ​ക്ക് ര​ണ്ട​ക്കം ക​ട​ക്കാ​ൻ​പോ​ലു​മാ​യി​ല്ല. അ​വ​സാ​ന ഓ​വ​റി​ൽ കോ​ൽ​ക്ക​ത്ത​യ്ക്കു ജ​യി​ക്കാ​ൻ 15 റ​ൺ​സ്. ആ​ന്ദ്രേ റ​സ​ലി​നേ​യും പാ​റ്റ് ക​മ്മി​ൻ‌​സി​നേ​യും പ​റി​ച്ച ബോ​ൾ​ട്ട് നാ​ല് റ​ൺ​സ് മാ​ത്ര​മാ​ണ് വി​ട്ടു​ന​ൽ​കി​യ​ത്. തോ​ൽ​വി പ്ര​തീ​ക്ഷി​ച്ച മും​ബൈ​യ്ക്കു ആ​വേ​ശ ജ​യം.

നേ​ര​ത്തെ അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ​യും (56) ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യു​ടേ​യും (43) ബ​ല​ത്തി​ലാ​ണ് മും​ബൈ ഭേ​ദ​പ്പെ​ട്ട സ്കോ​ർ നേ​ടി​യ​ത്. ര​ണ്ടാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 53 പ​ന്തി​ൽ 76 റ​ൺ​സ് സ്കോ​ർ ചെ​യ്തു.

ര​ണ്ട് ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ആ​ന്ദ്രേ റ​സ​ലാ​ണ് മും​ബൈ​യെ ത​ക​ർ​ത്ത​ത്. മും​ബൈ​യു​ടെ വാ​ല​റ്റ​ത്തെ റ​സ​ൽ അ​രി​ഞ്ഞു​ത​ള്ളി. അ​വ​സാ​ന ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റാ​ണ് റ​സ​ൽ വീ​ഴ്ത്തി​യ​ത്. പാ​റ്റ് ക​മ്മി​ൻ​സ് ര​ണ്ടും പ്ര​സി​ദ്ധ് കൃ​ഷ്ണ, ഷാ​ക്കി​ബ് അ​ൽ ഹ​സ​ൻ, വ​രു​ൺ ച​ക്ര​വ​ർ​ത്തി എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും സ്വ​ന്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.