മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ രാ​ജി​വ​ച്ചു
Tuesday, April 13, 2021 1:43 PM IST
തി​രു​വ​ന​ന്ത​പു​രം: ബ​ന്ധു​നി​യ​മ​ന​ത്തി​ൽ ലോ​കാ​യു​ക്ത കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ ഒ​ടു​വി​ൽ രാ​ജി​വ​ച്ചു. രാ​ജി​ക്ക​ത്ത് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി. മു​ഖ്യ​മ​ന്ത്രി കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യ​തി​നാ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​ക്കാ​ണ് രാ​ജി സ​മ​ർ​പ്പി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് രാ​ജി​ക്ക​ത്ത് ഗ​വ​ർ​ണ​ർ​ക്കും കൈ​മാ​റി​യി​ട്ടു​ണ്ട്.

മ​ന്ത്രി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ലോ​കാ​യു​ക്ത ക​ണ്ടെ​ത്തി​യ​തി​ന് ശേ​ഷ​വും രാ​ജി​വ​യ്ക്കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന ജ​ലീ​ലി​നോ​ട് ഒ​ടു​വി​ൽ സി​പി​എം രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നാ​ണ് വി​വ​രം. ഇ​ന്ന് രാ​വി​ലെ ജ​ലീ​ൽ എ​കെ​ജി സെ​ന്‍റ​റി​ൽ എ​ത്തി മു​തി​ർ​ന്ന നേ​താ​ക്ക​ളെ ക​ണ്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് രാ​ജി തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

ജ​ലീ​ൽ രാ​ജി​വ​യ്ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന എ.​വി​ജ​യ​രാ​ഘ​വ​നും മ​ന്ത്രി എ.​കെ.​ബാ​ല​നും ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ പി​ബി അം​ഗം എം.​എ.​ബേ​ബി ഈ ​നി​ല​പാ​ട് ത​ള്ളി രം​ഗ​ത്തെ​ത്തി​യ​തോ​ടെ വി​ഷ​യ​ത്തി​ൽ സി​പി​എ​മ്മി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

ബ​ന്ധു​നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ല്‍ മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്നു ത​ന്നെ നീ​ക്ക​ണ​മെ​ന്ന ലോ​കാ​യു​ക്ത​യു​ടെ വി​ധി ചോ​ദ്യം ചെ​യ്തു ജ​ലീ​ല്‍ ഇ​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഹൈ​ക്കോ​ട​തി തീ​രു​മാ​നം കാ​ക്കാ​തെ അ​ദ്ദേ​ഹ​ത്തി​ന് രാ​ജി​വ​യ്ക്കേ​ണ്ടി വ​രി​ക​യാ​യി​രു​ന്നു.

ലോ​കാ​യു​ക്ത​യു​ടെ വി​ധി​യി​ലെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​ണു ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യു​ള്ള ലോ​കാ​യു​ക്ത വി​ധി നി​യ​മ​പ​ര​മ​ല്ലെ​ന്നു പ്ര​ഖ്യാ​പി​ക്ക​ണം, മ​ന്ത്രി​യു​ടെ ന​ട​പ​ടി അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗ​വും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും സ​ത്യ​പ്ര​തി​ജ്ഞാ​ലം​ഘ​ന​വു​മാ​ണെ​ന്ന ലോ​കാ​യു​ക്ത​യു​ടെ ക​ണ്ടെ​ത്ത​ല്‍ റ​ദ്ദാ​ക്ക​ണം എ​ന്നീ ആ​വ​ശ്യ​ങ്ങ​ളാ​ണ് ജ​ലീ​ൽ ഹ​ർ​ജി​യി​ൽ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

ജ​ലീ​ല്‍ ത​ന്‍റെ ബ​ന്ധു​വാ​യ കെ.​ടി. അ​ദീ​ബി​നെ ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ര്‍​പ​റേ​ഷ​നി​ല്‍ ജ​ന​റ​ല്‍ മാ​നേ​ജ​രാ​യി നി​യ​മി​ച്ച​തി​നെ​തി​രെ എ​ട​പ്പാ​ള്‍ സ്വ​ദേ​ശി വി.​കെ. മു​ഹ​മ്മ​ദ് ഷാ​ഫി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ക​ഴി​ഞ്ഞ ഒ​മ്പ​തി​നാ​ണു ലോ​കാ​യു​ക്ത വി​ധി പ​റ​ഞ്ഞ​ത്. ബ​ന്ധു​വി​നെ നി​യ​മി​ക്കാ​ൻ ജ​ലീ​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചു​വെ​ന്നും സ്വ​ജ​ന​പ​ക്ഷ​മാ​തെ കാ​ട്ടി​യെ​ന്നും ലോ​കാ​യു​ക്ത ക​ണ്ടെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.