വീ​ണ്ടും ക്രൂ​ര​ത; അ​മേ​രി​ക്ക​യി​ൽ ​ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​നെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്നു
Monday, April 12, 2021 1:50 PM IST
മി​നെ​പ്പോ​ളി​സ്: ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നെ പോ​ലീ​സ് വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ അ​മേ​രി​ക്ക​യി​ലെ മി​നെ​പ്പോ​ളി​സി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. 20കാ​ര​ൻ ഡാ​ന്‍റെ റൈ​റ്റി​നെ​യാ​ണ് പോ​ലീ​സ് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

മി​നെ​പ്പോ​ളി​സി​ലെ ബ്രൂ​ക്ലി​ൻ സെ​ന്‍റ​റി​ലെ പോ​ലീ​സ് സ്റ്റേ​ഷ​ന് പു​റ​ത്ത് നൂ​റ് ക​ണ​ക്കി​ന് ജ​ന​ങ്ങ​ളാ​ണ് ത​ടി​ച്ചു​കൂ​ടി​യ​ത്. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ചാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് നേ​രി​ട്ട​ത്. താ​ൻ പോ​ലീ​സ് പി​ടി​യി​ലാ​ണെ​ന്ന് അ​റി​യി​ക്കാ​ൻ മ​ക​ൻ ത​ന്നെ വി​ളി​ച്ചി​രു​ന്നു​വെ​ന്ന് ഡാ​ന്‍റെ റൈ​റ്റി​ന്‍റെ അ​മ്മ ഞാ​യ​റാ​ഴ്ച പ്ര​തി​ഷേ​ധ​ക്കാ​രോ​ട് പ​റ​ഞ്ഞു.

ഞാ​ൻ ഫോ​ണി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ ഫോ​ൺ താ​ഴെ വ​യ്ക്കാ​ൻ പോ​ലീ​സു​കാ​ർ അ​വ​നോ​ട് പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു. പെ​ട്ട​ന്ന് ഫോ​ൺ ക​ട്ട് ആ​യി. നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​വ​ന്‍റെ കാ​മു​കി എ​ന്നെ വി​ളി​ച്ച് ഡാ​ന്‍റെ​യെ പോ​ലീ​സു​കാ​ർ വെ​ടി​വ​ച്ചു​വെ​ന്ന് അ​റി​യി​ച്ചു. - അ​മ്മ പ​റ​ഞ്ഞു.

ട്രാ​ഫി​ക് നി​യ​മം തെ​റ്റി​ച്ച​തി​ന് ടാ​ക്സി ഡ്രൈ​വ​റെ പി​ടി​കൂ​ടു​ക​യും ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ്ര​തി​രോ​ധി​ച്ച ഡ്രൈ​വ​ർ​ക്ക് നേ​രെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നും ഇ​യാ​ൾ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു​വെ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

കാ​റി​ലു​ണ്ടാ​യി​രു​ന്ന വ​നി​താ യാ​ത്രി​ക​യ്ക്ക് നി​സാ​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നും ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്നും വി​ശ​ദീ​ക​ര​ണ കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.