എം.​എ. യൂ​സ​ഫ​ലി അ​ബു​ദാ​ബി​യി​ലേ​ക്കു മ​ട​ങ്ങി; ഹെ​ലി​കോ​പ്റ്റ​ർ ച​തു​പ്പി​ൽ നി​ന്നും നീ​ക്കി
Monday, April 12, 2021 10:58 AM IST
കൊച്ചി: യ​ന്ത്ര​ത​ക​രാ​ർ മൂ​ലം ഹെ​ലി​കോ​പ്റ്റ​ർ ച​തു​പ്പി​ൽ ഇ​ടി​ച്ചി​റ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ പ്ര​മു​ഖ വ്യ​വ​സാ​യി എം.​എ. യൂ​സ​ഫി ആ​ശു​പ​ത്രി വി​ട്ടു. പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ അ​ദ്ദേ​ഹം അ​ബു​ദാ​ബി​യി​ലേ​ക്കു മ​ട​ങ്ങി.

അ​ബു​ദാ​ബി രാ​ജ​കു​ടും​ബാ​ഗം​ങ്ങ​ൾ അ​യ​ച്ച പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​യി​രു​ന്നു യാ​ത്ര. ഭാ​ര്യ​യും ജീ​വ​ന​ക്കാ​രും അ​ദ്ദേ​ഹ​ത്തി​നൊ​പ്പം അ​ബു​ദാ​ബി​യി​ലേ​ക്കു പോ​യി.

അ​തേ​സ​മ​യം, ഹെ​ലി​കോ​പ്റ്റ​ർ ച​തു​പ്പി​ൽ നി​ന്നും നീ​ക്കി. ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ഉ​യ​ർ​ത്തി​യ ഹെ​ലി​കോ​പ്റ്റ​ർ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു മാ​റ്റി. സി​യാ​ലി​ൽ നി​ന്നു​ള്ള സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും വ്യോ​മ​യാ​ന വ​കു​പ്പ് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.