രാ​ജ​സ്ഥാ​നി​ലെ ഛബ്ര ​പ​ട്ട​ണ​ത്തി​ൽ സാ​മു​ദാ​യി​ക ക​ലാ​പം, ക​ർ​ഫ്യു ഏ​ർ​പ്പെ​ടു​ത്തി
Monday, April 12, 2021 8:14 AM IST
കോ​ട്ട: രാ​ജ​സ്ഥാ​നി​ലെ ബാ​ര​ൻ ജി​ല്ല​യി​ല ഛബ്ര ​പ​ട്ട​ണ​ത്തി​ൽ സാ​മു​ദാ​യി​ക ക​ലാ​പ​ത്തെ​ത്തു​ട​ർ​ന്ന് ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി. ര​ണ്ടു യു​വാ​ക്ക​ൾ​ക്കു കു​ത്തേ​റ്റ​താ​ണു സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യ​ത്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും ന​ശി​പ്പി​ക്ക​പ്പെ​ട്ടു. പ്ര​ദേ​ശ​ത്ത് ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ ചൊ​വ്വാ​ഴ്ച​വ​രെ റ ​ദ്ദാ​ക്കി.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഇ​രു സ​മു​ദാ​യ​ങ്ങ​ളി​ലും പെ​ട്ട​വ​ർ വ​ടി​ക​ളും ഇ​രു​മ്പു​ദ​ണ്ഡു​ക​ളും മ​റ്റ് ആ​യു​ധ​ങ്ങ​ളു​മാ​യും പ​ര​സ്പ​രം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മാ​സ​ക്ത​രാ​യ ജ​ന​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ച്ചു.

ക​മ​ൽ ഗു​ർ​ജാ​ർ(32), രാ​കേ​ഷ് ധ​ക്ക​ഡ്(21) എ​ന്നി​വ​ർ​ക്കു ശ​നി​യാ​ഴ്ച കു​ത്തേ​റ്റി​രു​ന്നു. മ​റ്റൊ​രു സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട അ​ഞ്ചു യു​വാ​ക്ക​ളാ​യി​രു​ന്നു ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ. പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്, ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​വ​രു​ടെ ബ​ന്ധു​ക്ക​ളും ജാ​ട്ട്, ഗു​ർ​ജാ​ർ വി​ഭാ​ഗം നേ​താ​ക്ക​ളും ശ​നി​യാ​ഴ് രാ​ത്രി ധ​ർ​ണ ന​ട​ത്തി​യി​രു​ന്നു. യു​വാ​ക്ക​ളെ കു​ത്തി​യ കേ​സി​ൽ മൂ​ന്നു പേ​രെ ശ​നി​യാ​ഴ്ച രാ​ത്രി​ത​ന്നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, മു​ഖ്യ​പ്ര​തി​യെ ക ​ണ്ടെ​ത്താ​നാ​യി​ല്ല.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ചി​ല​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്നു. ക​ട​ക​ള​ട​യ്ക്കാ​ൻ ആ​ഹ്വാ​ന​വു​മാ​യി ഒ​രു സം​ഘം മാ​ർ​ക്ക​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. അ​ജാ​ജ് ന​ഗ​ർ, അ​ലി​ഗ​ഞ്ച് മേ​ഖ​ല​യി​ലെ ഒ​രു ഡ​സ​ൻ ക​ട​ക​ൾ​ക്കു പ്ര​തി​ഷേ​ധ​ക്കാ​ർ തീ​വ​ച്ചു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്കും തീ​യി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.