ഒ​റ്റ​പ്പാ​ല​ത്ത് വോ​ട്ട​ര്‍ ഐ​ഡി കാ​ര്‍​ഡു​ക​ള്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍
Sunday, April 11, 2021 9:53 PM IST
പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ലം സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന്‍റെ എ​തി​ർ​വ​ശ​ത്ത് വോ​ട്ട​ർ ഐ​ഡി കാ​ർ​ഡു​ക​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ട​പ്പ​ഴി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ഴി​യ​ന്നൂ​ർ പ്ര​ദേ​ശ​ത്തു​ള്ള​വ​രു​ടെ കാ​ർ​ഡു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും.

പു​തി​യ വോ​ട്ട​ർ​മാ​രു​ടേ​തും പു​തു​ക്കി​യ​തു​മാ​യ കാ​ർ​ഡു​ക​ൾ ഉ​ൾ​പ്പ​ടെ അ​മ്പ​തോ​ളം കാ​ർ​ഡു​ക​ളാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. പ്ലാ​സ്റ്റി​ക് ക​വ​റി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.