യൂ​സ​ഫ​ലി​യും കു​ടും​ബ​വും സു​ര​ക്ഷി​ത​രെ​ന്ന് ലു​ലു ഗ്രൂ​പ്പ്
Sunday, April 11, 2021 3:54 PM IST
കൊ​ച്ചി: ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ട്ട ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ.​യൂ​സ​ഫ​ലി​യും കു​ടും​ബ​വും സു​ര​ക്ഷി​ത​രാ​ണെ​ന്ന് ലു​ലു ഗ്രൂ​പ്പ് അ​റി​യി​ച്ചു.

അ​പ​ക​ട​ത്തി​ന് ശേ​ഷം ന​ടു​വി​ന് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നാ​ൽ യൂ​സ​ഫ​ലി​യെ സ്ക്വാ​നിം​ഗി​ന് വി​ധേ​യ​നാ​ക്കി. എ​ന്നാ​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ വി​ശ​ദീ​ക​ര​ണം.

യൂ​സ​ഫ​ലി​യും ഭാ​ര്യ​യും മ​റ്റ് ര​ണ്ടു​പേ​രും ര​ണ്ടു പൈ​ല​റ്റു​മാ​രു​മാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കു​ഫോ​സ് കാ​മ്പ​സി​ൽ ഇ​റ​ങ്ങേ​ണ്ട ഹെ​ലി​കോ​പ്റ്റ​ർ യ​ന്ത്ര​ത​ക​രാ​റും മോ​ശം കാ​ലാ​വ​സ്ഥ​യും കാ​ര​ണം അ​ടി​യ​ന്ത​ര​മാ​യി ച​തു​പ്പി​ൽ ഇ​ടി​ച്ചി​റ​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.