ബാ​ങ്കി​നു​ള്ളി​ൽ മാ​നേ​ജ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു
Sunday, April 11, 2021 3:41 PM IST
ക​ണ്ണൂ​ർ: ബാ​ങ്ക് മാ​നേ​ജ​ർ ബാ​ങ്കി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ കാ​ന​റാ ബാ​ങ്ക് കേ​ര​ള സ​ർ​ക്കി​ൾ ചീ​ഫ് മാ​നേ​ജ​ർ​ക്ക് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി.

വെ​ള്ളി​യാ​ഴ്ച​യാ​ണ് കൂ​ത്തു​പ​റ​മ്പ് പാ​ല​ത്തും​ക​ര​യി​ലെ കാ​ന​റാ ബാ​ങ്കി​നു​ള്ളി​ൽ മാ​നേ​ജ​ർ തൃ​ശൂ​ർ മ​ണ്ണു​ത്തി സ്വ​ദേ​ശി​നി കെ.​എ​സ്.​സ്വ​പ്ന (40) ജീ​വ​നൊ​ടു​ക്കി​യ​ത്. മാ​നേ​ജ​ർ ജീ​വ​നൊ​ടു​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ക്കാ​നാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മേ​ൽ ബാ​ങ്കു​ക​ൾ അ​ധി​ക ജോ​ലി ഭാ​ര​വും സ​മ്മ​ർ​ദ്ദ​വും ന​ൽ​കു​ന്നു​ണ്ടെ​ന്ന് വ്യാ​പ​ക പ​രാ​തി മു​ൻ​പും ഉ​യ​ർ​ന്നി​രു​ന്നു. ഇ​തും കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​നം.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് മാ​നേ​ജ​രാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ച് സ്വ​പ്ന കൂ​ത്തു​പ​റ​മ്പി​ലെ​ത്തി​യ​ത്. ജോ​ലി​യി​ൽ വേ​ണ്ട​ത്ര ശോ​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന സ്വ​പ്ന​യു​ടെ കു​റി​പ്പ് പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8.10 ഓ​ടെ ബാ​ങ്കി​ലെ​ത്തി​യ സ്വ​പ്ന 8.17 ഓ​ടെ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ബാ​ങ്കി​നു​ള്ളി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ പ​രി​ശോ​ധി​ച്ച് പോ​ലീ​സ് ഇ​ക്കാ​ര്യം ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.