1.82 ല​ക്ഷം പേ​ർ​ക്ക് കൂ​ടി ഇ​ന്ത്യ​യി​ൽ കോ​വി​ഡ്
Sunday, April 11, 2021 1:36 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം ഇ​ന്ത്യ​യി​ൽ ആ​ഞ്ഞ​ടി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,82,879 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച മു​ത​ലാ​ണ് വീ​ണ്ടും രോ​ഗി​ക​ളു​ടെ എ​ണ്ണം ല​ക്ഷം ക​വി​ഞ്ഞ​ത്. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ എ​ണ്ണം ര​ണ്ട് ല​ക്ഷ​ത്തോ​ട് അ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ നാ​ലാ​യി​ര​ത്തോ​ളം ആ​ളു​ക​ളാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. വ​രു​ന്ന ര​ണ്ടാ​ഴ്ച രോ​ഗ​വ്യാ​പ​നം തീ​വ്ര​മാ​കു​മെ​ന്നാ​ണ് ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പ്.

അ​തി​നി​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൽ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 10 കോ​ടി ക​വി​ഞ്ഞെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ 45 വ​യ​സി​ന് മു​ക​ളി​ലേ​ക്ക് ഉ​ള്ള​വ​ർ​ക്കാ​ണ് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്. വാ​ക്സി​നേ​ഷ​ൻ വേ​ഗ​ത്തി​ലാ​ക്കാ​ൻ രാ​ജ്യ​ത്ത് വാ​ക്സി​ൽ ഉ​ത്സ​വം പ​രി​പാ​ടി​യു​മാ​യാ​ണ് കേ​ന്ദ്രം രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

അ​തി​നി​ടെ വാ​ക്സി​ൻ സ്റ്റോ​ക്കി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി സം​സ്ഥാ​ന​ങ്ങ​ൾ കേ​ന്ദ്ര​ത്തെ സ​മീ​പി​ച്ചു. ക​ഴി​ഞ്ഞു. കേ​ര​ള​ത്തി​ലും വാ​ക്സി​ൻ ക്ഷാ​മം നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം. പ​ര​മാ​വ​ധി ആ​ളു​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കി രോ​ഗ​വ്യാ​പ​നം പി​ടി​ച്ചു​നി​ർ​ത്താ​നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ശ്ര​മം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.