തൃ​ശൂ​ർ​പൂ​രം: ജ​ന​ങ്ങ​ളെ നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ൽ വി​പ​ത്താ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്
Sunday, April 11, 2021 11:40 AM IST
തൃ​ശൂ​ർ: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തൃ​ശൂ​ർ​പൂ​രം നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ വ​ലി​യ വി​പ​ത്താ​കു​മെ​ന്ന് സ​ർ​ക്കാ​രി​ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. പൂ​രം സാ​ധാ​ര​ണ​പോ​ലെ ന​ട​ത്താ​നു​ള്ള തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് തൃ​ശൂ​ർ ഡി​എം​ഒ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

സാ​ധാ​ര​ണ​പോ​ലെ പൂ​രം ന​ട​ന്നാ​ൽ അ​പ​ക​ട​ക​ര​മാ​യ സ്ഥി​തി​യി​ലേ​ക്ക് സം​സ്ഥാ​നം മാ​റും. ഒ​ന്ന​ര വ​ർ​ഷ​മാ​യി സം​സ്ഥാ​നം ന​ട​ത്തു​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ​മെ​ല്ലാം പാ​ളി​പ്പോ​കു​മെ​ന്നും 20,000 പേ​ർ​ക്കെ​ങ്കി​ലും രോ​ഗ​ബാ​ധ​യു​ണ്ടാ​കു​മെ​ന്നും 10 ശ​ത​മാ​നം രോ​ഗി​ക​ൾ മ​രി​ക്കു​മെ​ന്നു​മാ​ണ് മു​ന്ന​റി​യി​പ്പ്.

പൂ​രം ന​ട​ത്തി​പ്പി​ൽ സ​ർ​ക്കാ​ർ ഉ​ചി​ത​മാ​യ തീ​രു​മാ​നം എ​ടു​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഉ​ത്ത​ര​വാ​ദി​ത്വം ആ​രോ​ഗ്യ​വ​കു​പ്പി​ന് ആ​യി​രി​ക്കി​ല്ലെ​ന്നാ​ണ് ഡി​എം​ഒ​യു​ടെ നി​ല​പാ​ട്.

അ​തേ​സ​മ​യം പൂ​രം ആ​ചാ​ര​ങ്ങ​ളെ​ല്ലാം പാ​ലി​ച്ച് ന​ട​ത്ത​ണ​മെ​ന്നാ​ണ് ദേ​വ​സം ബോ​ർ​ഡു​ക​ളു​ടെ നി​ല​പാ​ട്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ൾ ടി​വി​യി​ലൂ​ടെ പൂ​രം കാ​ണാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും ദേ​വ​സ്വം പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.