ലി​ങ്കെ​ഡ്ഇ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന 500 ദ​ശ​ല​ക്ഷം പേ​രു​ടെ വ്യ​ക്തി​വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി വി​ൽ​പന​യ്ക്ക് വെ​ച്ചു
Sunday, April 11, 2021 8:11 AM IST
ബം​ഗ​ളൂ​രു: പ്ര​മു​ഖ സോ​ഷ്യ​ൽ മീ​ഡി​യ ആ​പ്പാ​യ ലി​ങ്കെ​ഡ്ഇ​ൻ വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 500 ദ​ശ​ല​ക്ഷം ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി വി​ൽ​ക്കാ​ൻ വ​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്. ആ​കെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ മൂ​ന്നി​ൽ ര​ണ്ട് ഭാ​ഗം പേ​രു​ടെ​യും വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

പേ​ര്, ഇ​മെ​യി​ൽ, ഫോ​ൺ ന​മ്പ​ർ, ജോ​ലി​സ്ഥ​ലം, സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളെ വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ചോ​ർ​ത്ത​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് സൈ​ബ​ർ ന്യൂ​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ഡാ​ർ​ക് വെ​ബി​ൽ ഫേ​സ്ബു​ക്ക് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഡാ​റ്റ വി​ൽ​പ്പ​ന​യ്ക്ക് വെ​ക്ക​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​വി​വ​ര​വും പു​റ​ത്ത് വ​രു​ന്ന​ത്.

എ​ന്നാ​ൽ ഇ​ത് ലി​ങ്കെ​ഡ് ഇ​ൻ ഡാ​റ്റ ബ്രീ​ച്ച​ല്ലെ​ന്നാ​ണ് ക​മ്പ​നി​യു​ടെ വാ​ദം. സ്ക്രാ​പ് വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​പോ​യ​ത്. സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പ​ബ്ലി​ക് ആ​യി കാ​ണാ​നാ​വാ​ത്ത വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​പോ​യി​ട്ടി​ല്ലെ​ന്നാ​ണ് ത​ങ്ങ​ൾ​ക്ക് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യ​തെ​ന്നും ക​മ്പ​നി പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.