ചെ​ന്നൈ​യ്ക്കെ​തി​രെ ഡ​ൽ​ഹി​ക്ക് ആ​ധി​കാ​രി​ക ജ​യം
Saturday, April 10, 2021 11:41 PM IST
മും​ബൈ: ഐ​പി​എ​ല്ലി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രെ ആ​ധി​കാ​രി​ക ജ​യ​വു​മാ​യി ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സ്. ഏ​ഴ് വി​ക്ക​റ്റ​നാ​യി​രു​ന്നു ഡ​ൽ​ഹി​യു​ടെ ജ​യം. ഓ​പ്പ​ണ​റു​മാ​രാ​യ പൃ​ഥി ഷാ​യു​ടെ​യും ശി​ഖ​ർ ധ​വാ​ന്‍റെ അ​ർ​ധ സെ​ഞ്ചു​ക​ളാ​ണ് ഡ​ൽ​ഹിക്ക് അ​നാ​യാ​സ വി​ജ​യം സ​മ്മാ​നി​ച്ച​ത്.

ചെ​ന്നൈ ഉ​യ​ർ​ത്തി​യ 189 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഡ​ൽ​ഹി 18.4 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു. പൃ​ഥി ഷാ​യും ധ​വാ​നും ചേ​ർ​ന്ന് 138 റ​ണ്‍​സാ​ണ് ഓ​പ്പ​ണിം​ഗ് കൂ​ട്ട്ക്കെ​ട്ടി​ൽ അ​ടി​ച്ചു കൂ​ട്ടി​യ​ത്. 38 പ​ന്തി​ൽ മൂ​ന്ന് സി​ക്സും ഒ​ൻ​പ​ത് ഫോ​റും ഉ​ൾ​പ്പെ​ടെ 72 റ​ണ്‍​സെ​ടു​ത്ത പൃ​ഥി ഷാ​യെ​യാ​ണ് ഡ​ൽ​ഹി​ക്ക് ആ​ദ്യം ന​ഷ്ട​മാ​യ​ത്.

54 പ​ന്തി​ൽ 85 റ​ണ്‍​സാ​ണ് ധ​വാ​ൻ അ​ടി​ച്ചു കൂ​ട്ടി​യ​ത്. ധ​വാ​ൻ പ​വ​ലി​യ​ൻ ക​റി​യ​പ്പോ​ൾ ടീം ​വി​ജ​യ​ത്തി​ന​രി​ൽ എ​ത്തി​യി​രു​ന്നു. മാ​ർ​ക്ക​സ് സ്റ്റോ​യി​ൻ​സ് 14 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യി. 15 റ​ണ്‍​സ് നേ​ടി നാ​യ​ക​ൻ ഋ​ഷ​ഭ് പ​ന്ത് പു​റ​ത്താ​കാ​തെ നി​ന്നു. ഇ​തോ​ടെ നാ​യ​ക​നാ​യു​ള്ള പ​ന്തി​ന്‍റെ അ​ര​ങ്ങേ​റ്റം ജ​യ​ത്തോ​ടെ​യാ​യി. ചെ​ന്നൈ​യി​ക്കാ​യി ഷാ​ർ​ദു​ൽ താ​ക്കൂ​ർ ര​ണ്ടും ബ്രാ​വോ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ച റെ​യ്ന​യു​ടെ ക​രു​ത്തി​ലാ​ണ് സി​എ​സ്കെ 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 188 റ​ണ്‍​സ് നേ​ടി​യ​ത്. 36 പ​ന്തി​ൽ നാ​ല് സി​ക്സും മൂ​ന്ന് ഫോ​റും അ​ട​ക്കം 54 റ​ണ്‍​സ് റെ​യ്ന സ്വ​ന്ത​മാ​ക്കി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നെ​ത്തി​യ സി​എ​സ്കെ​യു​ടെ തു​ട​ക്കം ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു. 2.1 ഓ​വ​റി​ൽ ഏ​ഴ് റ​ണ്‍​സ് എ​ടു​ക്കു​ന്ന​തി​നി​ടെ ഓ​പ്പ​ണ​ർ​മാ​രാ​യ ഋ​തു​രാ​ജ് ഗെ​യ്ക് വാ​ദി​നെ​യും (5), ഫാ​ഫ് ഡു​പ്ലെ​സി​സി​നെ​യും (0) ചെ​ന്നൈ​ക്കു ന​ഷ്ട​പ്പെ​ട്ടു. തു​ട​ർ​ന്ന് മൊ​യീ​ൻ അ​ലി​യും (24 പ​ന്തി​ൽ 36) റെ​യ്ന​യും ചേ​ർ​ന്ന് സ്കോ​ർ 60ൽ ​എ​ത്തി​ച്ചു.

അ​ന്പാ​ട്ടി റാ​യു​ഡു (16 പ​ന്തി​ൽ 23), ര​വീ​ന്ദ്ര ജ​ഡേ​ജ (17 പ​ന്തി​ൽ 26 നോ​ട്ടൗ​ട്ട്), സാം ​ക​റ​ൻ (15 പ​ന്തി​ൽ 34) എ​ന്നി​വ​രും തി​ള​ങ്ങി​യ​പ്പോ​ൾ ചെ​ന്നൈ 188ൽ ​എ​ത്തി. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ജ​ഡേ​ജ​യും സാം ​ക​റ​നും ന​ട​ത്തി​യ ആ​ക്ര​മ​ണ ബാ​റ്റിം​ഗ് ആ​ണ് ചെ​ന്നൈ​യ്ക്ക് ക​രു​ത്തേ​കി​യ​ത്.

ഡ​ൽ​ഹി​ക്കാ​യി ക്രി​സ് വോ​ക്സും അ​വേ​ഷ് ഖാ​നും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.