ദ​ളി​ത​ർ സ്വ​ഭാ​വം കൊ​ണ്ട് യാ​ച​ക​ർ; വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി തൃ​ണ​മൂ​ൽ സ്ഥാ​നാ​ർ​ഥി
Saturday, April 10, 2021 5:34 PM IST
‌കോ​ൽ​ക്ക​ത്ത: ബം​ഗാ​ളി​ല്‍ ദ​ളി​ത​ര്‍​ക്കെ​തി​രെ വി​വാ​ദ പ​രാ​മ​ര്‍​ശ​വു​മാ​യി തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി സു​ജാ​ത മൊ​ണ്ട​ല്‍. ദ​ളി​ത​ര്‍ സ്വ​ഭാ​വം കൊ​ണ്ട് യാ​ച​ക​രാ​ണെ​ന്ന് സു​ജാ​ത പ​റ​ഞ്ഞു. സു​ജാ​ത ആ​ക്ഷേ​പ​മു​ന്ന​യി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ ബി​ജെ​പി ബം​ഗാ​ള്‍ ഘ​ട​കം പു​റ​ത്തു​വി​ട്ടു.

മ​മ​താ ബാ​ന​ര്‍​ജി ബം​ഗാ​ളി​ലെ ദ​ളി​ത​ര്‍​ക്കു വേ​ണ്ടി വ​ള​രെ​യ​ധി​കം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ അ​വ​രു​ടെ സ്വ​ഭാ​വം യാ​ച​ക​രു​ടേ​താ​യ​തി​നാ​ല്‍ അ​വ​ര്‍ ബി​ജെ​പി​യി​ലേ​ക്കു പോ​കു​ക​യാ​ണെ​ന്നാ​യി​രു​ന്നു സു​ജാ​ത​യു​ടെ പ​രാ​മ​ര്‍​ശം.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലെ സു​ജാ​ത മൊ​ണ്ട​ൽ ബം​ഗാ​ളി​ലെ പ​ട്ടി​ക​ജാ​തി സ​മൂ​ഹ​ത്തെ സ്വ​ഭാ​വം കൊ​ണ്ട് യാ​ച​ക​ർ എ​ന്ന് വി​ളി​ക്കു​ന്നു. ബം​ഗാ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് അ​വ​ർ​ക്ക് ഉ​ചി​ത​മാ​യ മ​റു​പ​ടി ന​ൽ​കി അ​വ​രെ അ​ധി​കാ​ര​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കാ​മോ?. ദ​ളി​ത് സ​മാ​ജ് ഇ​വ​രേ​ക്കാ​ൾ മി​ക​ച്ച​വ​രെ അ​ർ​ഹി​ക്കു​ന്നു​ണ്ട്. ബി​ജെ​പി ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.