മ​ൻ​സൂ​ർ വ​ധം: ര​ണ്ടു പേ​ർ കൂ​ടി ക​സ്റ്റ​ഡി​യി​ൽ
Saturday, April 10, 2021 6:35 PM IST
ക​ണ്ണൂ​ർ: പാ​നൂ​രി​ൽ മു​സ്‌ലിം ​ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​സൂ​ർ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ര​ണ്ടു​പേ​ർ കൂ​ടി പോ​ലീ​സ് പി​ടി​യി​ലാ​യി. കേ​സി​ലെ നാ​ലാം പ്ര​തി​യാ​യ ശ്രീ​രാ​ഗ്, ഏ​ഴാം പ്ര​തി അ​ശ്വ​ന്ത് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട്-​ക​ണ്ണൂ​ർ ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​പ്ര​ദേ​ശ​ത്ത് നി​ന്നും ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​രു​വ​രെ​യും പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

നേ​ര​ത്തെ കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ ഓ​ച്ചി​റ​യ്ക്ക​ൽ ഒ​ത​യോ​ത്ത് അ​നീ​ഷ് (35) പോ​ലീ​സ് പി​ടി​യി​ലാ​യി​രു​ന്നു. ഇ​യാ​ൾ​ക്കും നി​ല​വി​ൽ ക​സ്റ്റ​ഡി​യി​ലാ​യ ര​ണ്ടു​പേ​ർ​ക്കും കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് വി​വ​രം.

അ​തി​നി​ടെ അ​ന്വേ​ഷ​ണ സം​ഘം കൊ​ല്ല​പ്പെ​ട്ട മ​ൻ​സൂ​റി​ന്‍റെ സ​ഹോ​ദ​ര​ൻ മു​ഹ്സി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി പി.​കെ.​ഇ​സ്മ​യി​ൽ വീ​ട്ടി​ലെ​ത്തി​യാ​ണ് മു​ഹ്സി​നോ​ട് കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.