ഡോ​ള​ർ ക​ട​ത്ത് കേ​സ്: സ്പീ​ക്ക​ർ ശ്രീ​രാ​മ​കൃ​ഷ്ണ​നെ ക​സ്റ്റം​സ് വീ​ട്ടി​ലെ​ത്തി ചോ​ദ്യം ചെ​യ്തു
Saturday, April 10, 2021 1:18 PM IST
തി​രു​വ​ന​ന്ത​പു​രം: ഡോ​ള​ർ ക​ട​ത്ത് കേ​സി​ൽ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്തു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്പീ​ക്ക​റു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ​വ​ച്ചാ​ണ് ചോ​ദ്യം ചെ​യ്യ​ൽ ന​ട​ന്ന​ത്. ചോ​ദ്യം ചെ​യ്യ​ൽ മൂ​ന്ന് മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ടു​നി​ന്ന​താ​യാ​ണ് വി​വ​രം.

സ്പീ​ക്ക​ർ​ക്ക് പ​റ​യാ​നു​ള്ള​ത് എ​ല്ലാം ക​സ്റ്റം​സി​നെ അ​റി​യി​ച്ച​താ​യി സ്പീ​ക്ക​റു​ടെ ഓ​ഫീ​സ് പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച കൊ​ച്ചി​യി​ലെ ഓ​ഫി​സി​ൽ ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടി​സ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും സു​ഖ​മി​ല്ലെ​ന്നു പ​റ​ഞ്ഞ് ഹാ​ജ​രാ​യി​രു​ന്നി​ല്ല. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ട്ടി​ലെ​ത്തി​യ​ത്.

സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി​ക​ളാ​യ സ്വ​പ്ന സു​രേ​ഷ്, സ​രി​ത്ത് എ​ന്നി​വ​രു​ടെ ര​ഹ​സ്യ​മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​സ്റ്റം​സ് സ്പീ​ക്ക​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്ന​ത്. ശ്രീ​രാ​മ​കൃ​ഷ്ണ​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ അ​ട​ങ്ങി​യ സ്വ​പ്ന​യു​ടെ മൊ​ഴി നേ​ര​ത്തെ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.