സ്വാ​ത​ന്ത്ര്യസ​മ​ര സേ​നാ​നി​യും ഗ്ര​ന്ഥ​കാ​ര​നു​മാ​യ കെ.​എം.ചു​മ്മാ​ർ അ​ന്ത​രി​ച്ചു
Saturday, April 10, 2021 12:41 PM IST
പാ​ലാ: സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യും ച​രി​ത്ര​കാ​ര​നും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന കെ.​എം. ചു​മ്മാ​ർ (88) അ​ന്ത​രി​ച്ചു. ച​രി​ത്ര​പ​ണ്ഠി​ത​ൻ, ഗ്ര​ന്ഥ​കാ​ര​ൻ, പ്ര​ഭാ​ഷ​ക​ൻ, വി​മ​ർ​ശ​ക​ൻ, ലേ​ഖ​ക​ൻ, അ​ധ്യാ​പ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​ശ​സ്ത​നാ​യി​രു​ന്നു. വാ​ർ​ധ്യ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് പ്ര​വി​ത്താ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഇ​ന്നു രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം.

വേ​ഴാ​ങ്ങാ​നം കാ​ര്യ​ങ്ക​ൽ കെ.​സി.​ചു​മ്മാ​റി​ന്‍റെ​യും ഏ​ലി​യാ​മ്മ​യു​ടെ​യും മൂ​ത്ത പു​ത്ര​നാ​യി 1933 മേ​യ് 15ന് ​ജ​നി​ച്ചു. വേ​ഴാ​ങ്ങാ​നം, പ്ര​വി​ത്താ​നം സ്കൂ​ളു​ക​ളി​ലും പാ​ലാ സെ​ന്‍റ് തോ​മ​സ് ട്രെ​യി​നിം​ഗ് കോ​ളേ​ജി​ലും പ​ഠി​ച്ച് 1957-ൽ ​ബി​എ​ബി​ടി പാ​സാ​യി. തു​ട​ർ​ന്ന് പ്ര​വി​ത്താ​നം ഹൈ​സ്ക്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യി. 1988-ൽ ​പെ​രി​ങ്ങു​ളം സ്കൂ​ളി​ൽ​നി​ന്നു ഹെ​ഡ്മാ​സ്റ്റ​റാ​യി റി​ട്ട​യ​ർ ചെ​യ്തു.

1989 മു​ത​ൽ 1996 വ​രെ കെ​പി​സി​സി മെ​ന്പ​റാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സി​ന്‍റെ ച​രി​ത്ര​വും പ്ര​ത്യ​യ​ശാ​സ്ത്ര​വും സം​ബ​ന്ധി​ച്ച് എ​ണ്ണ​മ​റ്റ പ​ഠ​ന ക്ലാ​സു​ക​ളും പ്ര​സം​ഗ​ങ്ങ​ളും ന​ട​ത്തി​യി​ട്ടു​ണ്ട്. ഗ്ര​ന്ഥ​ശാ​ല പ്ര​സ്ഥാ​ന​ത്തി​ലും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ഡ​മി അം​ഗ​മാ​യി ര​ണ്ടു ത​വ​ണ​യും പ്ര​വ​ർ​ത്തി​ച്ചു.

നി​ര​വ​ധി കൃ​തി​ക​ൾ ര​ചി​ച്ചി​ട്ടു​ണ്ട്. ഇ.​എം.​എ​സി​ന്‍റെ ഇ​സം, സ​ഖാ​വ് കൃ​ഷ്ണ​ൻ​പി​ള്ള​യെ ക​ടി​ച്ച പാ​ന്പ് ആ​ര്, സെ​ന്‍റ് തോ​മ​സ് കോ​ളജ് പാ​ലാ ച​രി​ത്രം, ഇ.​എം.​എ​സി​നും മാ​ർ​കി​സ്റ്റ് പാ​ർ​ട്ടി​ക്കു​മെ​തി​രേ, മാ​ർ​കി​സ്റ്റ് പാ​ർ​ട്ടി​യും ആ​ദ​ർ​ശ​നി​ഷ്ഠ​യും, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എ​ങ്ങോ​ട്ട്, കി​റ്റ് ഇ​ന്ത്യാ സ​മ​ര​വും ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യും, കോ​ണ്‍​ഗ്ര​സ് കേ​ര​ള​ത്തി​ൽ, ത​ത്വാ​ധി​ഷ്ഠി​ത രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ മ​റു​പു​റം തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​ കൃ​തി​ക​ൾ.

1964-ൽ ​സ​ഹ​അ​ധ്യാ​പി​ക​യാ​യി​രു​ന്ന പ്ലാ​ത്തോ​ട്ട​ത്തി​ൽ അ​ന്ന​ക്കു​ട്ടി​യെ വി​വാ​ഹം ചെ​യ്തു. ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ അ​വ​ർ മ​രി​ച്ചു. 1968-ൽ ​എ​ട​ത്വാ പാ​പ്പ​ള്ളി​ൽ മ​റി​യ​മ്മ എ​ന്ന അ​ധ്യാ​പി​ക​യെ ര​ണ്ടാം വി​വാ​ഹം ക​ഴി​ച്ചു. മ​ക്ക​ൾ: തോ​മ​സു​കു​ട്ടി, സ​ജി​മോ​ൾ, സി​ബി, സു​നി​ൽ. സം​സ്കാ​രം പി​ന്നീ​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.