ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് നാ​ലാം ഘ​ട്ടം: ബാ​ബു​ൽ സു​പ്രി​യോ ഉ​ൾ​പ്പെ​ടെ ജ​ന​വി​ധി തേ​ടു​ന്നു
Saturday, April 10, 2021 7:08 AM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ നാ​ലാം ഘ​ട്ട പോ​ളിം​ഗ് ആ​രം​ഭി​ച്ചു. 44 മ​ണ്ഡ​ല​ങ്ങ​ളാ​ണ് ഇ​ന്നു വി​ധി​യെ​ഴു​തു​ക. വ​ട​ക്ക​ൻ ബം​ഗാ​ളി​ലെ കൂ​ച്ച്ബെ​ഹാ​ർ, അ​ലി​പു​ർ​ദു​വാ​ർ, തെ​ക്ക​ൻ മേ​ഖ​ല​യി​ലെ സൗ​ത്ത് 24 പ​ർ​ഗാ​ന​സ്, ഹൗ​റ, ഹൂ​ഗ്ലി ജി​ല്ല​ക​ളി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ആ​കെ 372 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

കേ​ന്ദ്ര​മ​ന്ത്രി ബാ​ബു​ൽ സു​പ്രി​യോ, ബം​ഗാ​ൾ മ​ന്ത്രി​മാ​രാ​യ പാ​ർ​ഥ ചാ​റ്റ​ർ​ജി, അ​രു​പ് ബി​ശ്വാ​സ് എ​ന്നി​വ​രാ​ണ് ഇ​തി​ൽ ശ്ര​ദ്ധേ​യ​ർ. ര​ണ്ടു ബി​ജെ​പി എം​പി​മാ​രും മ​ത്സ​രി​ക്കു​ന്നു​ണ്ട്. ബാ​ബു​ൽ സു​പ്രി​യോ​യും അ​രു​പ് ബി​ശ്വാ​സും ഏ​റ്റു​മു​ട്ടു​ന്ന ടോ​ളി​ഗ​ഞ്ചി​ലാ​ണ് ഏ​റ്റ​വും ശ്ര​ദ്ധേ​യ മ​ത്സ​രം. ബം​ഗാ​ളി സി​നി​മാ വ്യ​വ​സാ​യ​ത്തി​ന്‍റെ കേ​ന്ദ്ര​മാ​ണു തെ​ക്ക​ൻ കോ​ൽ​ക്ക​ത്ത​യി​ലെ ടോ​ളി​ഗ​ഞ്ച്.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ​കൂ​ടി​യാ​യ മ​ന്ത്രി പാ​ർ​ഥ ചാ​റ്റ​ർ​ജി ബെ​ഹ​ല വെ​സ്റ്റ് മ​ണ്ഡ​ല​ത്തി​ലാ​ണു മ​ത്സ​രി​ക്കു​ന്ന​ത്. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യ ന​ടി ശ്രാ​ബ​ന്തി ചാ​റ്റ​ർ​ജി​യാ​ണ് പാ​ർ​ഥ‍​യു​ടെ പ്ര​ധാ​ന എ​തി​രാ​ളി. മൂ​ന്നു ത​വ​ണ പാ​ർ​ഥ ചാ​റ്റ​ർ​ജി വി​ജ​യി​ച്ച മ​ണ്ഡ​ല​മാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.