വി​ഖ്യാ​ത അ​മേ​രി​ക്ക​ൻ റാ​പ്പ​ർ ഡി​എം​എ​ക്‌​സ് അ​ന്ത​രി​ച്ചു
Saturday, April 10, 2021 6:46 AM IST
വാ​ഷിം​ഗ്ട​ൺ: വി​ഖ്യാ​ത അ​മേ​രി​ക്ക​ൻ റാ​പ്പ​റും ന​ട​നു​മാ​യ ഡി​എം​എ​ക്‌​സ് (ഏ​ൾ സി​മ്മ​ൺ​സ്-50) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ന്യൂ​യോ​ർ​ക്കി​ലെ വൈ​റ്റ് പ്ലെ​യി​ൻ​സി​ലെ വൈ​റ്റ് പ്ലെ​യി​ൻ​സ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. അ​ഞ്ച് ദി​വ​സം മു​ൻ​പാ​ണ് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​ത്. വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹോ​യ​ത്തോ​ടെ ജീ​വ​ൻ നി​ല​നി​ർ‌​ത്തി​വ​രി​ക​യാ​യി​രു​ന്നു.

1990 ക​ളി​ലാ​ണ് ഡി​എം​എ​ക്‌​സ് റാ​പ്പിം​ഗി​ലേ​ക്ക് വ​രു​ന്ന​ത്. 1998 ൽ ‘​ഇ​റ്റ്‌​സ് ഡാ​ർ​ക്ക് ആ​ന്‍റ് ഹെ​ല്ല് ഇ​സ് ഹോ​ട്ട്’ എ​ന്ന ആ​ദ്യ ആ​ൽ​ബം പു​റ​ത്തി​റ​ക്കി. പി​ന്നീ​ട് 2003ലാ​ണ് ഡി​എം​എ​ക്‌​സി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും ജ​ന​പ്രീ​തി നേ​ടി​യ ‘എ​ക്‌​സ് ഗോ​ൺ ഗി​വ് ഇ​റ്റ് ടു ​യാ’ എ​ന്ന സിം​ഗി​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ക്രേ​ഡി​ൽ 2 ദി ​ഗ്രേ​വ്, റോ​മി​യോ മ​സ്റ്റ് ഡൈ, ​എ​ക്സി​റ്റ് വൂ​ണ്ട്സ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലും അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.