അ​ന്പ​ല​പ്പു​ഴ വി​ജ​യ​കൃ​ഷ്ണ​ൻ ച​രി​ഞ്ഞ​ത് അ​ണു​ബാ​ധ മൂ​ല​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്
Friday, April 9, 2021 4:42 PM IST
അ​ന്പ​ല​പ്പു​ഴ: ഗ​ജ​രാ​ജ​ൻ അ​ന്പ​ല​പ്പു​ഴ വി​ജ​യ​കൃ​ഷ്ണ​ൻ ച​രി​ഞ്ഞ​ത് അ​ണു​ബാ​ധ​മൂ​ലം. ആ​ന​യു​ടെ ക​ര​ളി​ലും കു​ട​ലി​ലും അ​ണു​ബാ​ധ​യു​ണ്ടെ​ന്നും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ഇ​തേ​തു​ട​ർ​ന്നു ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ കൂ​ടു​ത​ൽ പ​രി​ശോ​ധ​യ്ക്ക് അ​യ​ക്കും.

രോ​ഗ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് കു​റ​ച്ചു​ദി​വ​സ​മാ​യി അ​ന്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തു​ള്ള അ​സി. എ​ൻ​ജി​നി​യ​ർ ഓ​ഫീ​സി​നു സ​മീ​പം ത​ള​ച്ചി​രി​ക്കു​ക​യാ​യി​രു​ന്ന ആ​ന, വ്യാ​ഴാ​ഴ്ച രാ​വി​ലെ ക്ഷേ​ത്ര​ക്കു​ള​ത്തി​ന് സ​മീ​പ​ത്തു​ള്ള ആ​ന​ത്ത​റ​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. 51 വ​യ​സാ​യി​രു​ന്നു.

ഇ​തി​നി​ടെ ആ​ന​യെ നേ​ര​ത്തേ മു​ത​ൽ മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​താ​ണ് പെ​ട്ടെ​ന്ന് ച​രി​യാ​ൻ കാ​ര​ണ​മെ​ന്ന ആ​രോ​പ​ണ​വു​മാ​യി ആ​ന​പ്രേ​മി​ക​ളും നാ​ട്ടു​കാ​രും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പ്ര​തി​ഷേ​ധ​വും അ​ര​ങ്ങേ​റി​യി​രു​ന്നു.

1989ലാ​ണ് 22 വ​യ​സു​ള്ള വി​ജ​യ​കൃ​ഷ്ണ​നെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്താ​ൽ അ​ന്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​ക്ഷേ​ത്ര വി​ക​സ​ന ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്പ​ല​പ്പു​ഴ ക​ണ്ണ​ന്‍റെ ന​ട​യി​ൽ ഇ​രു​ത്തി​യ​ത്. ഇ​പ്പോ​ഴ​ത്തെ പാ​പ്പാ​ൻ ആ​ന​യെ ച​ട്ട​ത്തി​ൽ കൊ​ണ്ടു​വ​രാ​ന്‍ നി​ര​ന്ത​രം മ​ര്‍​ദി​ച്ചി​രു​ന്ന​താ​യി ഭ​ക്ത​രും നാ​ട്ടു​കാ​രും ആ​രോ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.