ബ​യേ​ണി​ന് പൊ​ള്ള​ൽ; എം​ബാ​പ്പ​യു​ടെ ഇ​ര​ട്ട ഗോ​ളി​ൽ പി​എ​സ്ജി
Thursday, April 8, 2021 7:38 AM IST
മ്യൂ​ണി​ക്: യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ലെ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ ആ​വേ​ശ​പ്പോ​രി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ ബ​യേ​ണ്‍ മ്യൂ​ണി​ക്കി​നു ആ​ദ്യ​പാ​ദ തോ​ൽ​വി. ശ​ക്ത​രാ​യ പി​എ​സ്ജി​യാ​ണ് ര​ണ്ടി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ബ​യേ​ണി​നെ ത​ക​ർ​ത്ത​ത്.

സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ഏ​റ്റ പ​രാ​ജ​യം ബ​യേ​ണി​നു തി​രി​ച്ച​ടി​യാ​യേ​ക്കും. സൂ​പ്പ​ർ താ​രം ക​ലി​യ​ൻ എം​ബാ​പ്പ​യു​ടെ ഇ​ര​ട്ട​ഗോ​ളു​ക​ളാ​ണ് പി​എ​സ്ജി​ക്ക് മി​ന്നും ജ​യം സ​മ്മാ​നി​ച്ച​ത്.

ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ഫൈ​ന​ലി​സ്റ്റു​ക​ൾ ഇ​ത്ത​വ​ണ ക്വാ​ർ​ട്ട​റി​ൽ ത​ന്നെ മു​ഖാ​മു​ഖം എ​ത്തി​യ​പ്പോ​ൾ ക​ള​ത്തി​ൽ തീ​പ്പൊ​രി ചി​ത​റി. നെ​യ്മ​റു​ടെ അ​ഭാ​വ​ത്തി​ൽ പി​എ​സ്ജി​യു​ടെ ആ​ക്ര​മ​ണ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത എം​ബാ​പ്പെ മൂ​ന്നാം മി​നി​റ്റി​ൽ ത​ന്നെ ന​യം​വ്യ​ക്ത​മാ​ക്കി. മാ​നു​വ​ൽ ന്യൂ​യ​റി​ന്‍റെ കാ​ലു​ക​ൾ​ക്കി​യി​ലൂ​ടെ പ​ന്ത് ഗോ​ളി​ലേ​ക്ക്.

28 ാം മി​നി​റ്റി​ൽ മാ​ർ​ക്വി​ൻ​ഹോ​സി​ലൂ​ടെ പി​എ​സ്ജി ലീ​ഡ് ഉ‍​യ​ർ​ത്തി. എ​ന്നാ​ൽ ആ​ദ്യ​പ​കു​തി അ​വ​സാ​നി​ക്കും​മു​ൻ​പ് ചൗ​പോ മോ​ട്ടിം​ഗി​ലൂ​ടെ ബ​യേ​ൺ ഒ​രു ഗോ​ൾ തി​രി​ച്ച​ടി​ച്ചു. ര​ണ്ടാം പ​കു​തി​യി​ൽ ഉ​ണ​ർ​ന്നു​ക​ളി​ച്ച ബ​യേ​ൺ 68 ാം മി​നി​റ്റി​ൽ സ​മ​നി​ല​പി​ടി​ച്ചു. തോ​മ​സ് മു​ള്ള​റാ​യി​രു​ന്നു സ്കോ​ർ ചെ​യ്ത​ത്.

എ​ന്നാ​ൽ എ​ട്ടു മി​നി​റ്റ് മാ​ത്ര​മാ​യി​രു​ന്നു ബ​യേ​ണി​ന്‍റെ സ​മ​നി​ല സ​മാ​ധാ​ന​ത്തി​ന്‍റെ പ്രാ​യം. എം​ബ​പ്പെ വീ​ണ്ടും ബ​യേ​ൺ പ്ര​തി​രോ​ധ പൂ​ട്ടു​പൊ​ളി​ച്ചു. ബോ​ക്സി​ന്‍റെ ഇ​ട​ത് പാ​ർ​ശ്വ​ത്തി​ൽ​നി​ന്നും ര​ണ്ട് പ്ര​തി​രോ​ധ താ​ര​ങ്ങ​ളു​ടെ ഇ​ട​യി​ലൂ​ടെ എം​ബ​പ്പെ പാ​യി​ച്ച ഷോ​ട്ട് ബ​യേ​ണി​ന്‍റെ നെ​ഞ്ചി​ൽ ത​റ​ച്ചു. ഇ​നി ര​ണ്ടാം പാ​ദം പി​എ​സ്ജി​യു​ടെ മൈ​താ​ന​ത്ത് ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.