ചി​ല സം​സ്ഥാ​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ൽ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കു​ന്നു; വി​മ​ർ​ശ​ന​വു​മാ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി
Wednesday, April 7, 2021 7:24 PM IST
ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ങ്ങ​ൾ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ർ​ഷ​ വ​ർ​ധ​ൻ. ചി​ല സം​സ്ഥാ​ന​ങ്ങ​ൾ ആ​ളു​ക​ളി​ൽ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

സം​സ്ഥാ​ന​ങ്ങ​ൾ ത​ങ്ങ​ളു​ടെ പ​രാ​ജ​യം മ​റ​ച്ചു​വെ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും വാ​ക്സി​ൻ ദൗ​ർ​ബ​ല്യം നേ​രി​ടു​ന്നു​വെ​ന്ന അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണം സം​സ്ഥാ​ന​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

വാ​ക്സി​ൻ വി​ത​ര​ണം സം​ബ​ന്ധി​ച്ച മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ക​ര​ണം, കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ സാ​ധി​ക്കാ​ത്ത പ​രാ​ജ​യം മ​റ​ച്ചു​വെ​ക്കാ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രി​ന്‍റെ “അ​നാ​സ്ഥ മ​നോ​ഭാ​വം” വൈ​റ​സി​നെ​തി​രെ പോ​രാ​ടാ​നു​ള്ള രാ​ജ്യ​ത്തി​ന്‍റെ മു​ഴു​വ​ൻ ശ്ര​മ​ങ്ങ​ളെ​യും ഒ​റ്റ​ക്കെ​ട്ടാ​യി ബാ​ധി​ച്ചു​വെ​ന്ന് അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ കോ​വി​ഡ് വാ​ക്സി​നു​ക​ൾ തീ​ർ​ന്നു​പോ​കു​മെ​ന്നും കൂ​ടു​ത​ൽ വാ​ക്സി​നു​ക​ൾ ഉ​ട​ൻ അ​യ​യ്ക്കാ​ൻ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നു​മാ​യി​രു​ന്നു മ​ഹാ​രാ​ഷ്ട്ര ആ​രോ​ഗ്യ​മ​ന്ത്രി​രാ​ജേ​ഷ് തോ​പ്പെ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ പൊ​തു​ജ​ന​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നും പ​രി​ഭ്രാ​ന്തി പ​ര​ത്താ​നു​മാ​ണ് ഈ ​പ്ര​സ്താ​വ​ന​ക​ൾ​കൊ​ണ്ട് സാ​ധി​ച്ച​തെ​ന്നും ഹ​ർ​ഷ വ​ർ​ധ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.