കു​വൈ​റ്റി​ൽ 1,326 പേ​ർ​ക്ക് കോ​വി​ഡ്; ഏ​ഴ് മ​ര​ണം
Tuesday, March 9, 2021 6:20 AM IST
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,326 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 201,898 ആ​യി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 14.39 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു. 9,215 ടെ​സ്റ്റു​ക​ളാ​ണ് തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ​ത്.

വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​ക​ത്സ​ലാ​യി​രു​ന്ന ആ​റു​പേ​ർ മ​ര​ണ​മ​ട​ഞ്ഞ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,133 ആ​യി. രാ​ജ്യ​ത്തെ കോ​വി​ഡ് മു​ക്തി നി​ര​ക്ക് 92.68 ശ​ത​മാ​ന​മാ​ണ് .935 പേ​രാ​ണ് തിങ്കാഴ്ച കോ​വി​ഡ് മു​ക്ത​രാ​യ​ത്.

ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ 187,122 ഡ് ​മു​ക്ത​രാ​യി. 13,643 ആ​ക്ടി​വ് കോ​വി​ഡ് കേ​സു​ക​ളും തീ​വ്ര പ​രി​ച​ര​ണ​ത്തി​ൽ 180 പേ​ർ ക​ഴി​യു​ന്ന​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.