"കു​ഞ്ഞ് ക​റു​ത്ത​താ​കു​മോ​യെ​ന്ന് അ​വ​ർ ഭ​യ​പ്പെ​ട്ടു..'; ബ്രി​ട്ടീ​ഷ് രാ​ജ​കു​ടും​ബ​ത്തി​നെ​തി​രേ ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ
Monday, March 8, 2021 6:29 PM IST
ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് രാ​ജ​കു​ടും​ബ​ത്തി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ബ്രി​ട്ടീ​ഷ് രാ​ജ​കു​മാ​ര​ൻ ഹാ​രി​യു​ടെ ഭാ​ര്യ മേ​ഗ​ൻ മാ​ർ​ക്ക​ൽ. രാ​ജ​കു​ടും​ബ​ത്തി​ൽ നി​ന്നും ക​ടു​ത്ത വം​ശീ​യ​ത​യും അ​വ​ഗ​ണ​ന​യും നേ​രി​ടേ​ണ്ടി വ​ന്നു​വെ​ന്നാ​ണ് മേ​ഗ​ൻ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ത​ന്‍റെ മ​ക​ൻ ജ​നി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ നി​റ​ത്തെ കു​റി​ച്ച് രാ​ജ​കു​ടും​ബ​ത്തി​ന് ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. ത​ന്‍റെ പി​താ​വ് വെ​ളു​ത്ത വം​ശ​ജ​നും മാ​താ​വ് ക​റു​ത്ത വം​ശ​ജ​യും ആ​യ​തി​നാ​ലാ​ണ് രാ​ജ​കു​ടും​ബ​ത്തി​ന് ഇ​ത്ത​ര​മൊ​രു ആ​ശ​ങ്ക നി​ല​നി​ന്ന​ത്.

മ​ക​ന് നി​റം കു​റ​വാ​ണെ​ങ്കി​ൽ രാ​ജ​കു​മാ​ര​ന്‍ എ​ന്ന പ​ദ​വി ന​ൽ​കു​ന്ന​തി​ലെ ബു​ദ്ധി​മു​ട്ട് രാ​ജ​കു​ടും​ബ​ത്തി​ലെ ഒ​രു വ്യ​ക്തി ഹാ​രി​യെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും മേ​ഗ​ൻ വെ​ളി​പ്പെ​ടു​ത്തി. വി​വാ​ഹ​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ലെ ചി​ല അം​ഗ​ങ്ങ​ളി​ൽ നി​ന്നും വം​ശീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

യു​എ​സ് മാ​ദ്ധ്യ​മ​മാ​യ സി​ബി​എ​സി​ൽ ഓ​പ്ര വി​ൻ​ഫ്ര​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മേ​ഗ​ന്‍റെ തു​റ​ന്നു​പ​റ​ച്ചി​ൽ. ഹാ​രി​യും അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. മേ​ഗ​ന്‍റെ വം​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ടും​ബ​ത്തി​ലു​ണ്ടാ​യ ആ​ശ​ങ്ക​ക​ൾ പ​ല​പ്പോ​ഴും ത​നി​ക്ക് നേ​രി​ടേ​ണ്ടി​വ​ന്നു​വെ​ന്ന് ഹാ​രി പ​റ​ഞ്ഞു.

കു​ടും​ബ​ത്തി​ന്‍റെ വ്യ​വ​സ്ഥ​ക​ളി​ലും ച​ട്ട​ക്കൂ​ടു​ക​ളി​ലും കു​ടു​ങ്ങി​പ്പോ​യ വ്യ​ക്തി​യാ​യി​രു​ന്നു താ​ൻ. എ​ന്നാ​ൽ ഇ​തി​ൽ നി​ന്നും പു​റ​ത്തു​ക​ട​ക്ക​ണ​മെ​ന്ന് താ​ൻ ആ​ഗ്ര​ഹി​ച്ചു. അ​ങ്ങ​നെ​യാ​ണ് രാ​ജ​കു​ടും​ബ​ത്തി​ൽ നി​ന്നും പു​റ​ത്തെ​ത്തി​യ​തെ​ന്നും ഹാ​രി തു​റ​ന്നു പ​റ​ഞ്ഞു.

2020 ജ​നു​വ​രി​യി​ലാ​ണ് കൊ​ട്ടാ​ര​ത്തി​ലെ ഔ​ദ്യോ​ഗി​ക ചു​മ​ത​ല​ക​ളി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു പോ​കു​ന്ന​താ​യി ഹാ​രി പ്ര​ഖ്യാ​പി​ച്ച​ത്. ഹാ​രി രാ​ജ​കു​മാ​ര​നു​മാ​യു​ള്ള പ്ര​ണ​യ​ത്തി​ന് ഒ​ടു​വി​ല്‍ 2018ല്‍ ​ആ​യി​രു​ന്നു മേ​ഗ​ന്‍ രാ​ജ​കു​ടും​ബ​ത്തി​ലേ​ക്ക് വി​വാ​ഹി​ത​യാ​യി എ​ത്തി​യ​ത്. അ​മേ​രി​ക്ക​ൻ വം​ശ​ജ​യാ​യ മേ​ഗ​ൻ ഹോ​ളി​വു​ഡ് ന​ടി​യു​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.