സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്; മൊ​ഴി ന​ൽ​കു​ന്ന​തി​നാ​യി അ​ഭി​ഭാ​ഷ​ക ക​സ്റ്റം​സ് ഓ​ഫീ​സി​ലെ​ത്തി
Monday, March 8, 2021 12:40 PM IST
കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൊ​ഴി ന​ൽ​കു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ അ​ഭി​ഭാ​ഷ​ക ക​സ്റ്റം​സി​ന് മു​ൻ​പി​ൽ ഹാ​ജ​രാ​യി. ക​ര​മ​ന സ്വ​ദേ​ശി​നി​യാ​യ ദി​വ്യ​യാ​ണ് ഭ​ർ​ത്താ​വി​നും കൈ​ക്കു​ഞ്ഞി​നു​മൊ​പ്പം കൊ​ച്ചി​യി​ലെ ക​സ്റ്റം​സ് ഓ​ഫീ​സി​ൽ ഹാ​ജ​രാ​യ​ത്.

ഫോ​ണു​ക​ൾ, ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ, പാ​സ്പോ​ർ​ട്ട് എ​ന്നി​വ ഹാ​ജ​രാ​ക്കാ​ൻ ക​സ്റ്റം​സ് ദി​വ്യ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും അ​ടു​ത്തി​ടെ ല​ഭി​ച്ച സിം ​കാ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ആ​രാ​യാ​നാ​ണ് ക​സ്റ്റം​സ് വി​ളി​പ്പി​ച്ച​തെ​ന്നു​മാ​ണ് ദി​വ്യ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.