ആ​റ് വ​യ​സു​കാ​രി​യെ 12 വ​യ​സു​കാ​ര​ൻ ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്കി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി
Sunday, March 7, 2021 2:43 PM IST
ച​ണ്ഡിഗ​ഡ്: ച​ണ്ഡിഗ​ഡി​ൽ കൗ​മാ​ര​ക്കാ​ര​ൻ ആ​റു വ​യ​സു​കാ​രി​യെ ക​ല്ലു​കൊ​ണ്ട് ത​ല​ക്കി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ഹാ​ലോ മ​ജ്‌​ര വ​ന​മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ വെ​ള്ളി​യാ​ഴ്ച​യാ​ണ് കാ​ണാ​താ​യ​ത്.

തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ൽ അ​റി​യി​ച്ചു. പി​ന്നീ​ട് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം വ​ന​പ്ര​ദേ​ശ​ത്തെ ശ്മ​ശാ​ന​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ പ​കു​തി വ​സ്ത്രം​മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മു​ഖം ക​ല്ലു​പ​യോ​ഗി​ച്ച് അ​ടി​ച്ചു​ത​ക​ർ​ത്ത് വി​കൃ​ത​മാ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു.

കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​ത് ഔ​ദ്യോ​ഗിക​മാ​യി സ്ഥിരീകരി​ച്ചി​ട്ടി​ല്ല. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് കൊ​ല​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ക​ല്ലും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ 12കാ​ര​നാ​ണ് കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹം സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.