എ​ൽ​ഡി​എ​ഫി​ന് ജ​യി​ലാ​ണ് ഉ​റ​പ്പ്: ക​ണ്ണൂ​ർ സി​പി​എ​മ്മി​ൽ ന​ട​ക്കു​ന്ന​ത് ക​ലാ​പ​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ
Sunday, March 7, 2021 12:44 PM IST
ക​ണ്ണൂ​ർ: പി.​ജ​യ​രാ​ജ​യ​നെ സി​പി​എ​മ്മി​ൽ ഒ​റ്റ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന പ്ര​തീ​തി പൊ​തു​ധാ​ര​യി​ലു​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​സു​ധാ​ക​ര​ൻ എം​പി. ക​ണ്ണൂ​ർ സി​പി​എ​മ്മി​ൽ ന​ട​ക്കു​ന്ന​ത് ക​ലാ​പ​മാ​ണ്. സ്വാ​ഭാ​വി​ക​മാ​യും ഒ​രു പാ​ർ​ട്ടി​യി​ലു​ണ്ടാ​കു​ന്ന വി​ള്ള​ലും അ​ഭി​പ്രാ​യ​വ്യ​ത്യ​സ​വും എ​തി​ർ​പാ​ർ​ട്ടി​ക്ക് നേ​ട്ട​മു​ണ്ടാ​ക്കും. എ​ന്നാ​ൽ ത​ങ്ങ​ള​ത് പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. അ​ത് ക​ണ്ട​ല്ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ൽ​ക്കു​ന്ന​തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

പി. ​ജ​യ​രാ​ജ​നും പാ​ർ​ട്ടി​യും ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്നാ​ലും ക​ണ്ണൂ​രി​ൽ യു​ഡി​എ​ഫ് പി​ടി​ക്കേ​ണ്ട സീ​റ്റു​ക​ൾ പി​ടി​ച്ചി​രി​ക്കും. ആ​ർ​എ​സ്എ​സു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം എം.​വി ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ നി​ഷേ​ധി​ച്ച കാ​ര്യം പി. ​ജ​യ​രാ​ജ​ൻ ശ​രി​യാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്. സി​പി​എ​മ്മി​ന്‍റെ ച​രി​ത്ര​ത്തി​ൽ ത​ന്നെ ഇ​താ​ദ്യ​മാ​ണ്. ഈ ​വി​ഷ​യ​ത്തി​ലെ ക​ലാ​പം സി​പി​എ​മ്മി​ൽ ന​ട​ക്കു​ന്നു​ണ്ടെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

ഉ​റാ​പ്പാ​ണ് എ​ൽ​ഡി​എ​ഫ് എ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ എ​ൽ​ഡി​എ​ഫി​ന് ജ​യി​ലാ​ണ് ഉ​റ​പ്പെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. ഹൈ​ക്ക​മാ​ൻ​ഡ് ഡ​ൽ​ഹി​ക്ക് വി​ളി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന വാ​ർ​ത്ത​ക​ൾ അ​ദ്ദേ​ഹം ത​ള്ളി. കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​നം സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക​മാ​യി ഇ​തു​വ​രെ ത​ന്നോ​ട് ആ​രും സം​സാ​രി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ അ​നൗ​ദ്യോ​ഗി​ക സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ ഇ​ക്കാ​ര്യം സ്ഥി​ര​മാ​യി ക​ട​ന്ന് വ​രാ​റു​ണ്ടെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പ​ത്താം തീ​യ​തി​ക്കു​ള്ളി​ൽ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.