കി​ഫ്ബി​ക്ക് വീ​ണ്ടും നോ​ട്ടീ​സ് അ​യ​യ്ക്കാ​നൊ​രു​ങ്ങി ഇ​ഡ‍ി
Sunday, March 7, 2021 11:07 AM IST
തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി​ക്ക് വീ​ണ്ടും നോ​ട്ടീ​സ് അ​യ​യ്ക്കാ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി). ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് ന​ൽ​കു​ക. കി​ഫ്ബി ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ത​ട​സ​മാ​കി​ല്ലെ​ന്ന് ഇ​ഡി വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു.

കി​ഫ്ബി സി​ഇ​ഒ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കാ​നാ​ണ് ഇ​ഡി​യു​ടെ തീ​രു​മാ​നം. ഇ​ഡി​യു​ടെ സ​മ​ൻ​സി​ന് അ​ർ​ധ ജു​ഡീ​ഷ​ൽ അ​ധി​കാ​രം ഉ​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

കി​ഫ്ബി​ക്കെ​തി​രെ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കേ​സെ​ടു​ത്തി​രു​ന്നു. കേ​ന്ദ്രാ​നു​മ​തി​യി​ല്ലാ​തെ കി​ഫ്ബി മ​സാ​ല ബോ​ണ്ട് ഇ​റ​ക്കി വി​ദേ​ശ​ഫ​ണ്ട് സ്വീ​ക​രി​ച്ച​തി​നാ​യി​രു​ന്നു കേ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.