സ​മാ​ധാ​ന ദൂ​തു​മാ​യി: മാ​ർ​പാ​പ്പ ഇ​റാ​ക്കി ഷി​യാ ആ​ത്മീ​യാ​ചാ​ര്യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Saturday, March 6, 2021 4:55 PM IST
ബാ​ഗ്ദാ​ദ്: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഇ​റാ​ക്കി ഷി​യാ മു​സ്‌​ലിം​ക​ളു​ടെ ആ​ത്മീ​യാ​ചാ​ര്യ​ൻ ആ​യ​ത്തൊ​ള്ള അ​ലി അ​ൽ സി​സ്താ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​റാ​​ക്കി​ലെ ക്രി​സ്ത്യ​ൻ ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. വി​ശു​ദ്ധ ന​ഗ​ര​മാ​യ ന​ജാ​ഫി​ല്‍ സി​സ്താ​നി​യു​ടെ വ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. 55 മി​നു​ട്ട് നേ​രം ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ സി​സ്താ​നി​യു​ടെ വ​സ​തി​യി​ൽ ചെ​ല​വ​ഴി​ച്ചു.

ആ​ദ്യ​മാ​യാ​ണ് മു​തി​ര്‍​ന്ന ഷി​യ നേ​താ​വു​മാ​യി മാ​ര്‍​പാ​പ്പ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്. ഇ​റാ​​ക്കി​ലെ മാ​ര്‍​പാ​പ്പ​യു​ടെ ആ​ദ്യ സ​ന്ദ​ര്‍​ശ​ന​വു​മാ​ണി​ത്. സി​സ്താ​നി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം പൂ​ർ​വ​പി​താ​വ് ഏ​ബ്ര​ഹാ​മി​ന്‍റെ ജ​ന്മ​സ്ഥ​ല​മാ​യി ക​രു​തു​ന്ന ഊ​ർ ന​ഗ​ര​ത്തി​ലെ മ​താ​ന്ത​ര സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പു​റ​പ്പെ​ട്ടു. കോ​വി​ഡ് മ​ഹാ​വ്യാ​ധി പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ശേ​ഷ​മു​ള്ള മാ​ർ​പാ​പ്പ​യു​ടെ ആ​ദ്യ വി​ദേ​ശ​പ​ര്യ​ട​ന​മാ​ണി​ത്.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​മി​ത​മാ​യ പൊ​തു​പ​രി​പാ​ടി​ക​ളി​ലെ മാ​ര്‍​പാ​പ്പ പ​ങ്കെ​ടു​ക്കു​ന്നു​ള്ളൂ. ഉ​ര്‍ ന​ഗ​ര​ത്തി​ലെ സ​ന്ദ​ര്‍​ശ​ന​ത്തി​നു ശേ​ഷം ഞാ​യ​റാ​ഴ്ച മാ​ര്‍​പാ​പ്പ മൊ​സൂ​ളി​ലെ​ത്തും. മാ​ർ​പാ​പ്പ​യ്ക്കാ​യി ‌ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഇ​റാ​ക്കി സ​ർ​ക്കാ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​തി​നാ​യി​ര​ത്തോ​ളം സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.