കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണം ത​ട​യാ​ന്‍ ശ്ര​മം; മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ കെ. ​സു​രേ​ന്ദ്ര​ൻ
Saturday, March 6, 2021 3:04 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണം ത​ട​യാ​നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ഭ​യ​പ്പെ​ടാ​നു​ണ്ട്. അ​ത് കൊ​ണ്ടാ​ണ് ഇ​ത്ത​രം നീ​ക്ക​ങ്ങ​ളെ​ന്നും സുരേന്ദ്രൻ പ​റ​ഞ്ഞു.

അ​ഴി​മ​തി കേ​സു​ക​ളി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് രാ​ജ്യ​ത്ത് ഇ​തു​വ​രെ കേ​ട്ടി​ട്ടി​ല്ലാ​ത്ത​താ​ണ്. എ​തി​ർ​ക്കാ​ൻ നി​യ​മ​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ളു​ണ്ട്. അ​ല്ലാ​തെ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​ക്കു​ക​യ​ല്ല ചെ​യ്യേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യും സ​ർ​ക്കാ​രും അ​ന്വേ​ഷ​ണ​ത്തെ ഭ​യ​ക്കു​ക​യാ​ണ്. സ​ഹ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​മെ​ന്നാ​യി​രു​ന്നു ആ​ദ്യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. ആ ​ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ന്ന ഏ​ജ​ൻ​സി​ക​ളെ​യാ​ണ് ഇ​പ്പോ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത്. അ​ഴി​മ​തി കേ​സി​ൽ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ നേ​രി​ടാ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ മു​ഖ്യ​മ​ന്ത്രി ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.