പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളും; ഗോ​പി​നാ​ഥു​മാ​യി കെ. ​സു​ധാ​ക​ര​ൻ ച​ർ​ച്ച ന​ട​ത്തി
Saturday, March 6, 2021 2:46 PM IST
പാ​ല​ക്കാ​ട്: കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ പ​ര​സ്യ​വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ പാ​ല​ക്കാ​ട് മു​ന്‍ ഡി​സി​സി അ​ധ്യ​ക്ഷ​ന്‍ എ.​വി. ഗോ​പി​നാ​ഥു​മാ​യി കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ ച​ര്‍​ച്ച ന​ട​ത്തി. പെ​രി​ങ്ങോ​ട്ടു​കു​റി​ശി​യി​ലെ ഗോ​പി​നാ​ഥി​ന്‍റെ വീ​ട്ടി​ലാ​ണ് ച​ര്‍​ച്ച ന​ട​ന്ന്.

കോ​ണ്‍​ഗ്ര​സി​ലെ അ​ണി​ക​ളു​ള്ള നേ​താ​വാ​ണ് ഗോ​പി​നാ​ഥെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​തൃ​ത്വം തൊ​ട്ട​റി​യു​മെ​ന്നും പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​മെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. പാ​ല​ക്കാ​ട്ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്നും സു​ധാ​ക​ര​ന്‍ വ്യ​ക്ത​മാ​ക്കി.

കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം വ​രു​ന്ന​തു വ​രെ കാ​ത്തി​രി​ക്കു​മെ​ന്ന് ഗോ​പി​നാ​ഥ് അ​റി​യി​ച്ചു. ച​ര്‍​ച്ച​യി​ല്‍ പ്ര​തീ​ക്ഷ​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ജി​ല്ല​യി​ലെ മു​ത​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ വി.​എ​സ്. വി​ജ​യ​രാ​ഘ​വ​ന്‍, കെ. ​അ​ച്യു​ത​ന്‍, വി.​സി. ക​ബീ​ര്‍, കെ.​എ. ച​ന്ദ്ര​ന്‍ എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.