ഐ ​ഫോ​ൺ വി​വാ​ദം; നി​യ​മ​പ​ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടേ​യെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ
Saturday, March 6, 2021 1:12 PM IST
തി​രു​വ​ന​ന്ത​പു​രം: സി​പി​എം നേ​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ വി​നോ​ദി​നി​ക്കെ​തി​രെ ഉ​യ​ർ​ന്ന ഐ​ഫോ​ൺ വി​വാ​ദ​ത്തി​ൽ നി​യ​മ​പ​ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടേ​യെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. ആ​രോ​പ​ണം വ​ലു​താ​ണെ​ന്നും കാ​നം പ​റ​ഞ്ഞു.

ഉ​യ​ര്‍​ന്നു​വ​ന്നി​ട്ടു​ള്ള ആ​രോ​പ​ണം വ​ലു​താ​ണ്. നി​യ​മ​പ​ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ. കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് ബി​ജെ​പി രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​ന് ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ആ​ദ്യം പ​റ​ഞ്ഞ പാ​ര്‍​ട്ടി സി​പി​ഐ ആ​ണെ​ന്നും കാ​നം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ചോ​ദ്യം ചെ​യ്യ​ലി​നാ​യി അ​ടു​ത്ത ബു​ധ​നാ​ഴ്ച കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​സ്റ്റം​സ് വി​നോ​ദി​നി​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. യൂ​ണി​ടാ​ക് ഉ​ട​മ സ​ന്തോ​ഷ് ഈ​പ്പ​ന്‍ വാ​ങ്ങി​യ ഐ ​ഫോ​ണു​ക​ളി​ല്‍ ഒ​ന്ന് വി​നോ​ദി​നി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി ക​സ്റ്റം​സ് ക​ണ്ടെ​ത്തി​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.