ഐ​ഫോ​ൺ വി​വാ​ദം: ​ത​നി​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച കോ​ടി​യേ​രി മാ​പ്പ് പ​റ​യു​മോ എ​ന്ന് ചെ​ന്നി​ത്ത​ല
Saturday, March 6, 2021 1:06 PM IST
തി​രു​വ​ന​ന്ത​പു​രം: സ​ന്തോ​ഷ് ഈ​പ്പ​ന്‍ ന​ല്‍​കി​യ ഐ ​ഫോ​ണ്‍ കോ​ടി​യേ​രി​യു​ടെ ഭാ​ര്യ ഉ​പ​യോ​ഗി​ക്കു​മ്പോ​ഴാ​ണ് ത​നി​ക്കാ​ണ് ഫോ​ണ്‍ ന​ല്‍​കി​യ​തെ​ന്ന അ​ടി​സ്ഥാ​ന ര​ഹി​ത ആ​രോ​പ​ണം കോ​ടി​യേ​രി ഉ​ന്ന​യി​ച്ച​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​ന്ന​ത്തെ ആ​രോ​പ​ണ​ത്തി​ല്‍ ഇ​നി​യെ​ങ്കി​ലും കോ​ടി​യേ​രി മാ​പ്പു പ​റ​യു​മോ എ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ചോ​ദി​ച്ചു.

ഡോ​ള​ര്‍ ക​ട​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കും സ്പീ​ക്ക​ര്‍​ക്കു​മെ​തി​രെ പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ ശ​രി​യെ​ന്നു വ്യ​ക്ത​മാ​വു​ക​യാ​ണ്. മാ​ന്യ​ത​യു​ണ്ടെ​ങ്കി​ല്‍ പി​ണ​റാ​യി വി​ജ​യ​ന്‍ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്ക​ണം. മു​ഖ്യ പ്ര​തി​യു​ടെ ര​ഹ​സ്യ​മൊ​ഴി​യി​ല്‍ പ​റ​യു​ന്ന മൂ​ന്നു മ​ന്ത്രി​മാ​ര്‍ ആ​രെ​ന്ന് മു​ഖ്യ​മ​ന്ത്രി വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.