ജി​യെ മാ​റ്റി​യാ​ൽ മ​ണ്ഡ​ല​ത്തി​ൽ തോ​ൽ​ക്കും; അ​മ്പ​ല​പ്പു​ഴ​യി​ൽ ത​ർ​ക്കം മു​റു​കു​ന്നു
Saturday, March 6, 2021 10:55 AM IST
ആ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​മ്പ​ല​പ്പു​ഴ സീ​റ്റി​നെ ചൊ​ല്ലി സി​പി​എ​മ്മി​ല്‍ ത​ര്‍​ക്കം. മ​ന്ത്രി ജി. ​സു​ധാ​ക​ര​ന് സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ ചൊ​ല്ലി പോ​സ്റ്റ​റു​ക​ള്‍ ന​ഗ​ര​ത്തി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

പാ​ര്‍​ട്ടി​ക്ക് തു​ട​ര്‍ ഭ​ര​ണം വേ​ണ്ടേ​യെ​ന്നും ജി​യെ മാ​റ്റി​യാ​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ തോ​ല്‍​ക്കു​മെ​ന്നും പോ​സ്റ്റ​റി​ല്‍ എ​ഴു​തി​യി​ട്ടു​ണ്ട്. സു​ധാ​ക​ര​ന് പ​ര​ക​ര​മാ​യി മ​ണ്ഡ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​ന്ന​ത് എ​സ്ഡി​പി​ഐ​ക്കാ​ര​ന്‍ സ​ലാ​മോ എ​ന്നും ചോ​ദി​ക്കു​ന്നു.

വ​ലി​യ ചു​ടു​കാ​ട് ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ന്‍റെ മ​തി​ലി​ലും പോ​സ്റ്റ​ര്‍ ഒ​ട്ടി​ച്ചി​ട്ടു​ണ്ട്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പോ​സ്റ്റ​റു​ക​ള്‍ നീ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.