ജീ​വ​ന് ഭീ​ഷ​ണിയെന്ന് മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ജ​യി​ലി​ലാ​യ ബി​ജെ​പി വനിത നേ​താ​വ്
Friday, March 5, 2021 9:01 AM IST
കോ​ൽ​ക്ക​ത്ത: ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ജ​യ​ലി​ലാ​യ ബം​ഗാ​ൾ ബി​ജെ​പി യു​വ​ജ​ന വി​ഭാ​ഗം നേ​താ​വ് പ​മേ​ല ഗോ​സ്വാ​മി. കോ​ട​തി​യി​ൽ​നി​ന്നും മ​ട​ങ്ങു​മ്പോ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ടാ​ണ് പ​മേ​ല ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോ​ൽ​ക്ക​ത്ത​യി​ലെ എ​ൻ​ഡി​പി​എ​സ് കോ​ട​തി പ​മേ​ല​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു.

പ​മേ​ല​യ്ക്കു ജാ​മ്യം നി​ഷേ​ധി​ക്കു​ക​യും പോ​ലീ​സ് ക​സ്റ്റ​ഡി 18 വ​രെ ദീ​ർ​ഘി​പ്പി​ക്കു​ക​യും ചെ​യ്തു. ത​നി​ക്കൊ​പ്പം അ​റ​സ്റ്റി​ലാ​യ സു​ഹൃ​ത്ത് പ്ര​ബീ​റി​ന്‍റെ​യും ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ണെ​ന്ന് പ​മേ​ല പ​റ​യു​ന്നു.

ബി​ജെ​പി നേ​താ​വ് രാ​കേ​ഷ് സിം​ഗ് ത​ന്നെ​യും പ്ര​ബീ​റി​നെ​യും ജ​യി​ലി​ൽ​വ​ച്ച് കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യാ​ണ് പ​മേ​ല​യു​ടെ പ​രാ​തി. ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ട്. ത​നി​ക്ക് നീ​തിവേ​ണ​മെ​ന്നും പ​മേ​ല മാ​ധ്യ​മ​ങ്ങ​ളോ​ടാ​യി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.