സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ ആ​ശു​പ​ത്രി​യി​ൽ
Thursday, March 4, 2021 1:57 PM IST
വ​യ​നാ​ട്: സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ ആ​ശു​പ​ത്രി​യി​ൽ. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ഡി​ഡി​യു- ജി​കെ​വൈ പ്രോ​ജ​ക്ടി​ല്‍ ഉ​ള്‍​പ്പെ​ട്ട ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

ബ​ത്തേ​രി കൈ​പ്പ​ഞ്ചേ​രി എ​ല്‍​പി സ്‌​കൂ​ളി​ലെ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും ഇ​ന്ന് രാ​വി​ലെ ഭ​ക്ഷ​ണം ക​ഴി​ച്ച വി​ദ്യാ​ർ​ഥി​ക​ള്‍​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ ഏ​റ്റ​ത്. ഇ​വ​രെ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.