കോ​ട്ട​യ​ത്ത് വാ​ഹ​നാ​പ​ക​ടം; യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം
Wednesday, March 3, 2021 11:26 AM IST
കോ​ട്ട​യം: സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി ടോ​റ​സ് ക​യ​റി മ​രി​ച്ചു. ഇ​ന്നു രാ​വി​ലെ 9.30ന് ​കോ​ട്ട​യം നാ​ഗ​ന്പ​ടം പാ​ല​ത്തി​ലാ​ണ് ദാ​രു​ണാ​ന്ത്യം. ന​ട്ടാ​ശേ​രി പു​ത്തേ​ട്ട് വൈ​ശാ​ഖ് ഭ​വ​നി​ൽ നി​ഷ (40) ആ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് പ്ര​കാ​ശി​നെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കോ​ട്ട​യം ന​ഗ​ര​ത്തി​ലെ ഒ​രു ടെ​ക്സ​റ്റൈ​ൽ​സ് ഷോ​പ് ജീ​വ​ന​ക്കാ​രി​യാ​ണ് മ​രി​ച്ച നി​ഷ. ജോ​ലി​ക്കാ​യി രാ​വി​ലെ ഭ​ർ​ത്താ​വ് പ്ര​കാ​ശി​നൊ​പ്പം സ്കൂ​ട്ട​റി​ൽ കോ​ട്ട​യ​ത്തേ​ക്ക് വ​രു​ന്പോ​ഴാ​ണ് ദാ​രു​ണ​മാ​യ അ​പ​ക​ട​മു​ണ്ടാ​യ​ത്.

പാ​ല​ത്തി​ൽ വ​ച്ച് ടോ​റ​സി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ എ​തി​രെ മ​റ്റൊ​രു വാ​ഹ​നം എ​ത്തി​യ​പ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​റി​ൽ നി​ന്ന് നി​ഷ താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ടോ​റ​സി​ന​ടി​യി​ലേ​ക്കു വീ​ണ നി​ഷ​യു​ടെ ത​ല​യി​ലൂ​ടെ​യാ​ണ് ടോ​റ​സി​ന്‍റെ ച​ക്ര​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി​യ​ത്.

ഏ​റ്റു​മാ​നൂ​ർ ഭാ​ഗ​ത്തു നി​ന്നും നാ​ഗ​ന്പ​ടം പാ​ല​ത്തി​ലേ​ക്കു ക​യ​റു​ന്ന ഇ​ട​ത്താ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. യു​വ​തി​യെ തി​രി​ച്ച​റി​യാ​നാ​കാ​ത്ത വി​ധം ശ​രീ​രം ചി​ന്ന​ഭി​ന്ന​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. പോ​ലീ​സും ഫ​യ​ർ ഫോ​ഴ്സും അ​പ​ക​ട സ്ഥ​ല​ത്തെ​ത്തി. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ൾ എം​സി റോ​ഡി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടോ​റ​സ് റോ​ഡി​ൽ നി​ന്നും മാ​റ്റി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.