രാ​ഷ്ട്രീ​യ ദു​ഷ്ട​ലാ​ക്കു​ക​ളെ ജ​നം തി​രി​ച്ച​റി​യ​ണം; പ​രി​ഹ​സി​ച്ച​വ​ർ​ക്ക് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി
Tuesday, March 2, 2021 10:51 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കു​ന്ന ചി​ത്ര​ത്തെ ചൊ​ല്ലി ഉ​യ​ർ​ന്ന പ​രി​ഹാ​സ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. മ​ഹാ​മാ​രി​ക്കെ​തി​രാ​യ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ത്തെ പോ​ലും പ​രി​ഹ​സി​ക്കു​ന്ന രാ​ഷ്ട്രീ​യ ദു​ഷ്ട​ലാ​ക്കു​ക​ളെ ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്ന് മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്. വാ​ക്സി​ൻ സ്വീ​ക​ര​ണ​ത്തി​ന്‍റെ ചി​ത്രം ഫേ​സ്ബു​ക്കി​ൽ പ​ങ്ക് വെ​ച്ച​തി​നു പി​ന്നാ​ലെ ആ​രോ​ഗ്യ മ​ന്ത്രി​ക്കെ​തി​രെ പ​രി​ഹാ​സ​വു​മാ​യി ചി​ല​ർ രം​ഗ​ത്തെ​ത്തി​യ​ത്. വ​സ്ത്രം ഉ​ള്ള ഭാ​ഗ​ത്ത് വാ​ക്സി​ൻ എ​ടു​ക്കു​ന്ന​ത് എ​ങ്ങ​നെ​യാ​ണെ​ന്നും മ​ന്ത്രി ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്നു​മാ​യി​രു​ന്നു ആ​രോ​പ​ണം.

മ​ന്ത്രി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

ഞാ​ൻ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ എ​ടു​ത്ത​തി​നെ പ​രി​ഹ​സി​ച്ചു​കൊ​ണ്ട് ചി​ല​ർ പോ​സ്റ്റ് ഇ​ടു​ന്ന​താ​യി ക​ണ്ടു.​അ​ത്ത​ര​ക്കാ​രോ​ട് പ്ര​തി​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് അ​റി​യാം.​എ​ങ്കി​ലും ഒ​രു മ​ഹാ​മാ​രി​ക്കെ​തി​രാ​യ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ത്തെ പോ​ലും പ​രി​ഹ​സി​ക്കു​ന്ന രാ​ഷ്ട്രീ​യ ദു​ഷ്ട​ലാ​ക്ക് ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യ​ണം.

ബ്ളൗ​സ് മു​തു​കി​ൽ നി​ന്ന് താ​ഴ്ത്തി ഇ​ഞ്ച​ക്ഷ​ൻ എ​ടു​ക്കു​മ്പോ​ൾ സാ​രി കൊ​ണ്ട് മ​റ​യും എ​ന്ന് അ​റി​യാ​യ്ക​യ​ല്ല .കി​ട്ടി​യ​ത് ആ​യു​ധ​മാ​ക്കാ​മോ എ​ന്ന് നോ​ക്കി​യ​താ​ണ്.​വാ​ക്സി​ൻ എ​ടു​ക്കാ​ൻ ആ​ർ​ക്കെ​ങ്കി​ലും മ​ടി​യു​ണ്ടെ​ങ്കി​ൽ അ​വ​രെ പ്രേ​രി​പ്പി​ക്കു​ന്ന​തി​നാ​ണ് മ​ന്ത്രി​മാ​രും മ​റ്റും വാ​ക്സി​ൻ എ​ടു​ക്കു​ന്ന വാ​ർ​ത്ത കൊ​ടു​ക്കു​ന്ന​ത്.​ഏ​തു ന​ല്ല​കാ​ര്യ​ത്തെ​യും പ​രി​ഹ​സി​ക്കാ​ൻ ചു​മ​ത​ല​യെ​ടു​ത്ത​വ​രോ​ട് സ​ഹ​താ​പ​മേ​യു​ള്ളു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.