വാ​ഹ​ന പ​ണി​മു​ട​ക്ക് തു​ട​ങ്ങി
Tuesday, March 2, 2021 6:43 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചു സം​യു​ക്ത സ​മ​ര സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള വാ​ഹ​ന പ​ണി​മു​ട​ക്ക് തു​ട​ങ്ങി. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്.

ബി​എം​എ​സ് ഒ​ഴി​കെ​യു​ള്ള സം​ഘ​ട​ന​ക​ൾ പ​ങ്കു​ചേ​രും. സ്വ​കാ​ര്യ ബ​സു​ക​ളും പ​ണി​മു​ട​ക്കും. ടാ​ക്സി​ക​ളും ഓ​ട്ടോ​ക​ളും നി​ര​ത്തി​ലി​റ​ങ്ങി​ല്ല. കെ​എ​സ്ആ​ർ​ടി​സി​യി​ലെ സി​ഐ​ടി​യു, ഐ​എ​ൻ​ടി​യു​സി, എ​ഐ​ടി​യു​സി സം​ഘ​ട​ന​ക​ൾ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കും.

അ​തേ​സ​മ​യം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അ​റി​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.