സം​സ്ഥാ​ന​ത്ത് ഇ​ന്ന് 1938 പേ​ര്‍​ക്ക് കോ​വി​ഡ്; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 4.21
Monday, March 1, 2021 6:14 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 1938 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 45,995 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 4.21 ആ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 3475 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 13 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 4210 ആ​യി. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 56 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 1743 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 124 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

കോ​ഴി​ക്കോ​ട് 380, മ​ല​പ്പു​റം 241, എ​റ​ണാ​കു​ളം 240, ക​ണ്ണൂ​ര്‍ 198, ആ​ല​പ്പു​ഴ 137, കൊ​ല്ലം 128, തി​രു​വ​ന​ന്ത​പു​രം 118, തൃ​ശൂ​ര്‍ 107, കോ​ട്ട​യം 103, കാ​സ​ര്‍​ഗോ​ഡ് 71, പ​ത്ത​നം​തി​ട്ട 62, വ​യ​നാ​ട് 62, പാ​ല​ക്കാ​ട് 56, ഇ​ടു​ക്കി 35 എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 15 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

യു​കെ​യി​ല്‍ നി​ന്നും വ​ന്ന ആ​ര്‍​ക്കും ത​ന്നെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ന​കം കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​തോ​ടെ അ​ടു​ത്തി​ടെ യു​കെ​യി​ല്‍ നി​ന്നും വ​ന്ന 94 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ല്‍ 82 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 11 പേ​രി​ലാ​ണ് ജ​നി​ത​ക വ​ക​ഭേ​ദം വ​ന്ന വൈ​റ​സി​നെ ക​ണ്ടെ​ത്തി​യ​ത്.

സം​സ്ഥാ​ന​ത്ത് 47,868 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 10,08,972 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 2,07,915 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 2,00,756 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 7159 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 711 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.