ഉ​റ​പ്പ​ല്ല അ​റ​പ്പാ​ണ് എ​ൽ​ഡി​എ​ഫ്: കെ. ​സു​രേ​ന്ദ്ര​ൻ
Sunday, February 28, 2021 11:48 PM IST
കൊ​ച്ചി: എ​ൽ​ഡി​എ​ഫ് മു​ദ്രാ​വാ​ക്യ​ത്തെ പ​രി​ഹ​സി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. ഉ​റ​പ്പ​ല്ല അ​റ​പ്പാ​ണ് എ​ൽ​ഡി​എ​ഫ് എ​ന്ന് വി​ജ​യ​യാ​ത്ര​യ്ക്ക് തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള രാ​ഷ്ട്രീ​യ​ത്തെ മ​ലീ​മ​സ​മാ​ക്കി​യ​വ​രാ​ണ് എ​ൽ​ഡി​എ​ഫു​കാ​ർ. എ​ങ്ങ​നെ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ ഭ​ര​ണ​വ്യ​വ​സ്ഥ​യി​ൽ ക​ള്ള​ൻ​മാ​ർ​ക്ക് ക​യ​റി വ​രാ​ൻ സാ​ധി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി പൂ​ർ​ണ​മാ​യും ത​ട്ടി​പ്പു​കാ​രു​ടെ പാ​ർ​ട്ടി​യാ​യി മാ​റി. മ​ണി​ച്ച​ൻ മു​ത​ൽ ഇ​ങ്ങോ​ട്ട് എ​ല്ലാ ക​ള്ള​ൻ​മാ​രു​ടെ​യും അ​ധോ​ലോ​ക​ക്കാ​രു​ടേ​യും പ​ണം വാ​ങ്ങി​യ​വ​രാ​ണ് സി​പി​എ​മ്മു​കാ​രെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.