ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​റ് മാ​സ​ത്തെ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കോ​ട​തി
Monday, March 1, 2021 12:16 PM IST
ന്യൂ​ഡ​ൽ​ഹി: കൊ​ച്ചി​യി​ല്‍ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ആ​റ് മാ​സ​ത്തെ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. അ​പേ​ക്ഷ തി​ങ്ക​ളാ​ഴ്ച ജ​സ്റ്റി​സ് എ.​എം. ഖാ​ന്‍​വി​ല്‍​ക്ക​ര്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് പ​രി​ഗ​ണി​ക്കും.

പ്രോ​സി​ക്യൂ​ഷ​ന്‍റെ ട്രാ​ന്‍​സ്ഫ​ര്‍ പെ​റ്റീ​ഷ​നു​ക​ളും പ്രോ​സി​ക്യൂ​ട്ട​ര്‍ ഹാ​ജ​രാ​കാ​ത്ത​തി​നാ​ലു​മാ​ണ് നി​ര്‍​ദേ​ശി​ച്ച സ​മ​യ​ത്തി​നു​ള്ളി​ല്‍ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തെ​ന്ന് സു​പ്രീം​കോ​ട​തി​ക്ക് കൈ​മാ​റി​യ ക​ത്തി​ല്‍ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി വ്യ​ക്ത​മാ​ക്കി.

കേ​ര​ള ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ര്‍ ജു​ഡീ​ഷ​ല്‍ മു​ഖേ​ന​യാ​ണ് സു​പ്രീം​കോ​ട​തി​ക്ക് ക​ത്ത് ന​ല്‍​കി​യ​ത്. വി​ചാ​ര​ണ കോ​ട​തി​യി​ലെ ന​ട​പ​ടി​ക​ള്‍ ഫെ​ബ്രു​വ​രി ആ​ദ്യം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.