സ്ത്രീ​ക​ളെ അ​പ​മാ​നി​ക്ക​രു​ത്; മ​മ​ത​ക്കെ​തി​രാ​യ "അ​മ്മാ​യി' പ​രി​ഹാ​സ​ത്തി​ൽ ബി​ജെ​പി​യി​ൽ ഭി​ന്ന​ത
Sunday, February 28, 2021 10:43 AM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​ക്കെ​തി​രാ​യ അ​മ്മാ​യി പ​രി​ഹാ​സ​ത്തി​ൽ ബി​ജെ​പി​യി​ൽ ഭി​ന്ന​ത. പ​രാ​മ​ർ​ശം സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി എം​പി ലോ​ക്ക​റ്റ് ചാ​റ്റ​ർ​ജി പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നാ​യി "ബം​ഗാ​ളി​ന് അ​തി​ന്‍റെ മ​ക​ളെ ആ​വ​ശ്യ​മു​ണ്ട്' എ​ന്ന പോ​സ്റ്റ​ര്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നെ പ​രി​ഹ​സി​ച്ചാ​ണ് "ബം​ഗാ​ളി​ന് വേ​ണ്ട​ത് മ​ക​ളെ​യാ​ണ്,അ​മ്മാ​യി​യെ അ​ല്ല' എ​ന്നെ​ഴു​തി​യ പോ​സ്റ്റ​ര്‍ ബി​ജെ​പി ഇ​റ​ക്കി​യ​ത്.

മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി​യെ​യും അ​ന​ന്ത​ര​വ​ന്‍ അ​ഭി​ഷേ​ക് ബാ​ന​ര്‍​ജി​യെ​യും പ​രി​ഹ​സി​ച്ചാ​ണ് ബി​ജെ​പി ഇ​പ്ര​കാ​രം എ​ഴു​തി​യ​ത്. ബം​ഗാ​ള്‍ ബി​ജെ​പി​യു​ടെ ഔ​ദ്യോ​ഗീ​ക ട്വി​റ്റ​ര്‍ പേ​ജി​ലാ​ണ് ഈ ​പോ​സ്റ്റ​ര്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.