മോ​ഷ​ണ​ശ്ര​മം ത​ട​ഞ്ഞ യു​വ​തി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി
Sunday, February 28, 2021 10:24 AM IST
ന്യൂ​ഡ​ൽ​ഹി: മോ​ഷ​ണ​ശ്ര​മം ത​ട​ഞ്ഞ യു​വ​തി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. ഡ​ല്‍​ഹി​യി​ലെ ആ​ദ​ര്‍​ശ് ന​ഗ​റി​ലാ​ണ് സം​ഭ​വം. കു​ട്ടി​യു​മൊ​പ്പം മാ​ര്‍​ക്ക​റ്റി​ല്‍ സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ്ടാ​വ് 25കാ​രി​യാ​യ യു​വ​തി​യു​ടെ പ​ഴ്‌​സ് ത​ട്ടി​പ്പ​റി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

എ​ന്നാ​ല്‍ മോ​ഷ​ണ ശ്ര​മം ത​ട​ഞ്ഞ യു​വ​തി​യെ മോ​ഷ്ടാ​വ് കൈ​യി​ല്‍ ക​രു​തി​യ ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ആ​ക്ര​മി​യെ ഇ​തു​വ​രെ​യും പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.