"ബം​ഗാ​ളി​ന് വേ​ണ്ട​ത് മ​ക​ളെ, അ​മ്മാ​യി​യെ അ​ല്ല'; മ​മ​ത​യെ പ​രി​ഹ​സി​ച്ച് ബി​ജെ​പി
Saturday, February 27, 2021 8:53 PM IST
കോ​ൽ​ക്ക​ത്ത: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ബം​ഗാ​ളി​ല്‍ നേ​ര്‍​ക്കു​നേ​ര്‍ കൊ​മ്പു​കോ​ര്‍​ത്ത് ബി​ജെ​പി​യും തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സും. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നാ​യി "ബം​ഗാ​ളി​ന് അ​തി​ന്‍റെ മ​ക​ളെ ആ​വ​ശ്യ​മു​ണ്ട്' എന്ന പോ​സ്റ്റ​ര്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

എ​ന്നാ​ല്‍ ഇ​തി​നെ പ​രി​ഹ​സി​ച്ച് "ബം​ഗാ​ളി​ന് വേ​ണ്ട​ത് മ​ക​ളെ​യാ​ണ്,അ​മ്മാ​യി​യെ അ​ല്ല' എ​ന്നെ​ഴു​തി​യ പോ​സ്റ്റ​ര്‍ ബി​ജെ​പി ഇ​റ​ക്കി. മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി​യെ​യും അ​ന​ന്ത​ര​വ​ന്‍ അ​ഭി​ഷേ​ക് ബാ​ന​ര്‍​ജി​യെ​യും പ​രി​ഹ​സി​ച്ചാ​ണ് ബി​ജെ​പി ഇ​പ്ര​കാ​രം എ​ഴു​തി​യ​ത്.

ബം​ഗാ​ള്‍ ബി​ജെ​പി​യു​ടെ ഔ​ദ്യോ​ഗീ​ക ട്വി​റ്റ​ര്‍ പേ​ജി​ലാ​ണ് ഈ ​പോ​സ്റ്റ​ര്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പോ​സ്റ്റ​റി​ല്‍ മ​മ​ത​യു​ടെ ചി​ത്ര​ത്തി​നൊ​പ്പം രൂ​പ ഗാം​ഗു​ലി, ദേ​വ​ശ്രീ ചൗ​ധ​രി, ലോ​ക്ക​റ്റ് ചാ​റ്റ​ര്‍​ജി തു​ട​ങ്ങി ബം​ഗാ​ളി​ലെ ഒ​മ്പ​ത് വ​നി​താ ബി​ജെ​പി നേ​താ​ക്ക​ളു​ടെ ചി​ത്ര​വു​മു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.