സം​സ്ഥാ​ന​ത്ത് ഇ​ന്ന് 3,792 പേ​ര്‍​ക്ക് കോ​വി​ഡ്; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 5.14
Saturday, February 27, 2021 6:01 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 3,792 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 112 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 3,418 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 236 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 4,650 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​തോ​ടെ 50,514 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 10,01,164 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

യു​കെ​യി​ല്‍​നി​ന്നും വ​ന്ന ആ​ര്‍​ക്കും ത​ന്നെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ന​കം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​തോ​ടെ അ​ടു​ത്തി​ടെ യു​കെ​യി​ല്‍​നി​ന്നും വ​ന്ന 94 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ല്‍ 82 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 11 പേ​രി​ലാ​ണ് ജ​നി​ത​ക വ​ക​ഭേ​ദം വ​ന്ന വൈ​റ​സി​നെ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 73,710 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 5.14 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്പി​ള്‍, സെ​ന്‍റി​ന​ല്‍ സാ​മ്പി​ള്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി​ഒ​സി​ടി പി​സി​ആ​ര്‍, ആ​ര്‍​ടി​എ​ല്‍​എ​എം​പി, ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 1,14,13,515 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 18 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 4,182 ആ​യി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 2,13,247 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 2,05,765 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 7,482 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 811 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​ന്ന് മൂ​ന്ന് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്. നാ​ല് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. നി​ല​വി​ല്‍ ആ​കെ 369 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പോ​സി​റ്റീ​വ് കേ​സു​ൾ ജി​ല്ല തി​രി​ച്ച് :- കോ​ഴി​ക്കോ​ട് 519, തൃ​ശൂ​ര്‍ 416, എ​റ​ണാ​കു​ളം 415, കൊ​ല്ലം 411, മ​ല​പ്പു​റം 388, ആ​ല​പ്പു​ഴ 308, പ​ത്ത​നം​തി​ട്ട 270, തി​രു​വ​ന​ന്ത​പു​രം 240, കോ​ട്ട​യം 236, ക​ണ്ണൂ​ര്‍ 173, കാ​സ​ര്‍​ഗോ​ഡ് 148, പാ​ല​ക്കാ​ട് 115, വ​യ​നാ​ട് 82, ഇ​ടു​ക്കി 71.

സ​ന്പ​ർ​ക്ക കേ​സു​ൾ ജി​ല്ല തി​രി​ച്ച് :- കോ​ഴി​ക്കോ​ട് 497, തൃ​ശൂ​ര്‍ 404, എ​റ​ണാ​കു​ളം 390, കൊ​ല്ലം 402, മ​ല​പ്പു​റം 365, ആ​ല​പ്പു​ഴ 304, പ​ത്ത​നം​തി​ട്ട 240, തി​രു​വ​ന​ന്ത​പു​രം 175, കോ​ട്ട​യം 223, ക​ണ്ണൂ​ര്‍ 105, കാ​സ​ര്‍​ഗോ​ഡ് 119, പാ​ല​ക്കാ​ട് 52, വ​യ​നാ​ട് 79, ഇ​ടു​ക്കി 63.

നെ​ഗ​റ്റീ​വ് കേ​സു​ൾ ജി​ല്ല തി​രി​ച്ച് :-തി​രു​വ​ന​ന്ത​പു​രം 394, കൊ​ല്ലം 279, പ​ത്ത​നം​തി​ട്ട 468, ആ​ല​പ്പു​ഴ 578, കോ​ട്ട​യം 411, ഇ​ടു​ക്കി 266, എ​റ​ണാ​കു​ളം 516, തൃ​ശൂ​ര്‍ 385, പാ​ല​ക്കാ​ട് 160, മ​ല​പ്പു​റം 368, കോ​ഴി​ക്കോ​ട് 326, വ​യ​നാ​ട് 96, ക​ണ്ണൂ​ര്‍ 303, കാ​സ​ര്‍​ഗോ​ഡ് 100.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.